മരിച്ച മകളുമായി അമ്മയുടെ കൂടിക്കാഴ്ച: അപൂര്‍വ്വ വേദിയായി ടിവി ഷോ, സംഭവം കൊറിയയില്‍!!
മരിച്ചു ഏഴ് വയസ്സുകാരി മകളും അമ്മയും തമ്മിലൊരു കൂടിക്കാഴ്ച. വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഇത് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് കൊറിയന്‍ ടിവി ചാനല്‍ ഷോ. മകള്‍ മരിച്ചുപോയ ദുഖത്തില്‍ കഴിയുന്ന അമ്മയെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മരിച്ച പെണ്‍കുട്ടിയെ വിര്‍ച്വല്‍ റിയാലിറ്റി വഴി ഉയിര്ത്തെഴുന്നേല്പ്പികയായിരുന്നു ചാനല്‍. മീറ്റിംഗ് യു എന്ന പേരിലുള്ള കൊറിയന്‍ ടിവി ഷോയിലാണ് ഇത്തരത്തില്‍ ടച്ച് സെന്‍സിറ്റീവ് ഗ്ലൗസും ശബ്ദവും ഉപയോഗിച്ചാണ് അമ്മയും മകളും തമ്മിലുള്ള കൂടിക്കാഴ്ച അനുഭവ വേദ്യമാക്കിയത്. അജ്ഞാത രോഗത്തെ തുടര്‍ന്ന് 2016ലാണ് പെണ്‍കുട്ടി മരണമടഞ്ഞത്.
ഇരുവര്‍ക്കും പരസ്പരം സംസാരിക്കാനും സ്പര്‍ശിക്കാനും സംഭാഷണം നടത്താനും ഇത് വഴി കഴിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ അമ്മയായ ജാങ് ജി സങ്ങിന് വൈവ് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് നല്കി ഒരു പൂന്തോട്ടത്തിലെത്തിച്ചായിരുന്നു ചാനലിന്റെ പരീക്ഷണം. ഇളം വയലറ്റ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ചിരിച്ചുകൊണ്ട് നില്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. കൊറിയന്‍ കമ്പനിയായ മുണ്വ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനാണ് പെണ്‍കുട്ടിയുടെ മുഖവും ശരീരവും ശബ്ദത്തിന് അനുസൃതമായി ഡിസൈന്‍ ചെയ്തത്.

ഇത്ര കാലം എവിടെയായിരുന്നു എന്ന ചോദ്യത്തിനൊപ്പം ഞാന്‍ അമ്മയെക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഞാനെപ്പോഴും ഓര്ക്കാറുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ മറുപടി. അമ്മയും മകളും തമ്മിലുല്ള സംഭാഷണത്തിനും വികാരം പങ്കുവെക്കലിനും ചാനല്‍ പരിപാടി സാക്ഷിയാവുകയും ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരനും സഹോദരിയും പിതാവും പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് പരിപാടി കാണുകയും ചെയ്തു. തുടര്‍ന്ന് തനിക്ക് ഉറക്കം വരുന്നുവെന്ന് പറഞ്ഞ പെണ്‍കുട്ടി അമ്മയോട് യാത്ര പറഞ്ഞ് പോകുകകായിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications