കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച മകളുമായി അമ്മയുടെ കൂടിക്കാഴ്ച: അപൂര്‍വ്വ വേദിയായി ടിവി ഷോ, സംഭവം കൊറിയയില്‍!!

Google Oneindia Malayalam News

മരിച്ചു ഏഴ് വയസ്സുകാരി മകളും അമ്മയും തമ്മിലൊരു കൂടിക്കാഴ്ച. വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഇത് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് കൊറിയന്‍ ടിവി ചാനല്‍ ഷോ. മകള്‍ മരിച്ചുപോയ ദുഖത്തില്‍ കഴിയുന്ന അമ്മയെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മരിച്ച പെണ്‍കുട്ടിയെ വിര്‍ച്വല്‍ റിയാലിറ്റി വഴി ഉയിര്‍ത്തെഴുന്നേല്‍പ്പികയായിരുന്നു ചാനല്‍. മീറ്റിംഗ് യു എന്ന പേരിലുള്ള കൊറിയന്‍ ടിവി ഷോയിലാണ് ഇത്തരത്തില്‍ ടച്ച് സെന്‍സിറ്റീവ് ഗ്ലൗസും ശബ്ദവും ഉപയോഗിച്ചാണ് അമ്മയും മകളും തമ്മിലുള്ള കൂടിക്കാഴ്ച അനുഭവ വേദ്യമാക്കിയത്. അ‍ജ്ഞാത രോഗത്തെ ത‍ുടര്‍ന്ന് 2016ലാണ് പെണ്‍കുട്ടി മരണമടഞ്ഞത്.

ഒരു മിസ്കോൾ ചെയ്യൂ.... ആപ്പിൽ അംഗത്മമെടുക്കൂ, പുതിയ മിസ് കോൾ നമ്പറുമായി ആം ആദ്മി പാർട്ടിയും രംഗത്ത്!ഒരു മിസ്കോൾ ചെയ്യൂ.... ആപ്പിൽ അംഗത്മമെടുക്കൂ, പുതിയ മിസ് കോൾ നമ്പറുമായി ആം ആദ്മി പാർട്ടിയും രംഗത്ത്!

ഇരുവര്‍ക്കും പരസ്പരം സംസാരിക്കാനും സ്പര്‍ശിക്കാനും സംഭാഷണം നടത്താനും ഇത് വഴി കഴിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ അമ്മയായ ജാങ് ജി സങ്ങിന് വൈവ് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് നല്‍കി ഒരു പൂന്തോട്ടത്തിലെത്തിച്ചായിരുന്നു ചാനലിന്റെ പരീക്ഷണം. ഇളം വയലറ്റ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. കൊറിയന്‍ കമ്പനിയായ മുണ്‍വ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനാണ് പെണ്‍കുട്ടിയുടെ മുഖവും ശരീരവും ശബ്ദത്തിന് അനുസൃതമായി ഡിസൈന്‍ ചെയ്തത്.

koreantechnology

ഇത്ര കാലം എവിടെയായിരുന്നു എന്ന ചോദ്യത്തിനൊപ്പം ഞാന്‍ അമ്മയെക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഞാനെപ്പോഴും ഓര്‍ക്കാറുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ മറുപടി. അമ്മയും മകളും തമ്മിലുല്ള സംഭാഷണത്തിനും വികാരം പങ്കുവെക്കലിനും ചാനല്‍ പരിപാടി സാക്ഷിയാവുകയും ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരനും സഹോദരിയും പിതാവും പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് പരിപാടി കാണുകയും ചെയ്തു. തുടര്‍ന്ന് തനിക്ക് ഉറക്കം വരുന്നുവെന്ന് പറഞ്ഞ പെണ്‍കുട്ടി അമ്മയോട് യാത്ര പറഞ്ഞ് പോകുകകായിരുന്നു.

English summary
Korean TV show uses virtual reality to 'reunite' mother with her daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X