കുൽഭൂഷൺ ജാദവ് കേസ്; 16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്കൊപ്പം, എതിർത്ത ജഡ്ജി പാകിസ്താൻ പൗരൻ?
ഹേഗ്: വിവാദമായ കുൽഭൂഷൺ ജാദവ് കേസിൽ വിധി പുറപ്പെടുവിച്ച 16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടത്. എന്നാൽ ഒരു ജഡ്ജി മാത്രമാണ് ഇന്ത്യക്കെതിരെ വിധി എഴുതിയത്. ആ ജഡ്ജി പാകിസ്താൻ പൗരനാണെന്ന് റിപ്പോർട്ട്. 69 വയസുള്ള ഗില്ലാനിയാണ് ഇന്ത്യക്കെതിരെ വിധി എഴുതിയത്.
അന്താരാഷ്ട്ര കോടതിക്ക് കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വാദം കേൾക്കാമെന്ന ഒറ്റ കാര്യത്തിൽ മാത്രമാണ് ഇദ്ദേഹം മറ്റ് 15 ജഡ്ജിമാരുടെ വാദത്തിന് ഒപ്പം നിന്നത്. വിയന്ന ചട്ട ലംഘനമടക്കമുള്ള ഏഴ് കാര്യങ്ങളിൽ കോടതിയിലെ മറ്റ ജഡ്ജിമാരോട് ഇദ്ദേഹം വിയോജിച്ചു.

വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താന് ജയിലിൽ കഴിയുന്ന ഇന്ത്യന്‍ പൗരന് കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും അനുകൂല വിധിയാണ് ഇന്നുണ്ടായത്. വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്ഭൂഷണ് ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചിരുന്നു. നയതന്ത്ര സഹായം കുൽഭൂഷൺ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് മാസത്തിന് ശേഷമാണ് ഇന്ന് കേസിൽ വിധി പറഞ്ഞിരിക്കുന്നത്.
-
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications