കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുൽഭൂഷൺ ജാദവ് കേസ്; 16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്കൊപ്പം, എതിർത്ത ജഡ്ജി പാകിസ്താൻ പൗരൻ?

Google Oneindia Malayalam News

ഹേഗ്: വിവാദമായ കുൽഭൂഷൺ ജാദവ് കേസിൽ വിധി പുറപ്പെടുവിച്ച 16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടത്. എന്നാൽ ഒരു ജ‍ഡ്ജി മാത്രമാണ് ഇന്ത്യക്കെതിരെ വിധി എഴുതിയത്. ആ ജഡ്ജി പാകിസ്താൻ പൗരനാണെന്ന് റിപ്പോർട്ട്. 69 വയസുള്ള ഗില്ലാനിയാണ് ഇന്ത്യക്കെതിരെ വിധി എഴുതിയത്.

<strong>കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് മുംബൈയിൽ നിന്നും വീഡിയോ സന്ദേശം; അവസാന പ്രതീക്ഷയും കൈവിട്ടു</strong>കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് മുംബൈയിൽ നിന്നും വീഡിയോ സന്ദേശം; അവസാന പ്രതീക്ഷയും കൈവിട്ടു

അന്താരാഷ്ട്ര കോടതിക്ക് കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വാദം കേൾക്കാമെന്ന ഒറ്റ കാര്യത്തിൽ മാത്രമാണ് ഇദ്ദേഹം മറ്റ് 15 ജഡ്ജിമാരുടെ വാദത്തിന് ഒപ്പം നിന്നത്. വിയന്ന ചട്ട ലംഘനമടക്കമുള്ള ഏഴ് കാര്യങ്ങളിൽ കോടതിയിലെ മറ്റ ജഡ്‌ജിമാരോട് ഇദ്ദേഹം വിയോജിച്ചു.

Kulbhushan Jadhav

വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലിൽ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും അനുകൂല വിധിയാണ് ഇന്നുണ്ടായത്. വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചിരുന്നു. നയതന്ത്ര സഹായം കുൽഭൂഷൺ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് മാസത്തിന് ശേഷമാണ് ഇന്ന് കേസിൽ വിധി പറഞ്ഞിരിക്കുന്നത്.

English summary
Kulbhushan Jadhav case; the only dissenting voice in UN court panel is Pakistan judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X