കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണിനെ തട്ടിക്കൊണ്ടുപോയത് ഐഎസ്എയുടെ ഭാഗമായ തീവ്രവാദ സംഘടനകളെന്ന്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാധവിനെ ഐഎസ്എയുടെ ഭാഗമായ തീവ്രവാദ സംഘടനകള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ബലൂചിസ്താനില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ആക്റ്റിവിസ്റ്റ്. ഇറാനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവെ തീവ്രവാദ സംഘടനകള്‍ ജാധവിനെ കടത്തുകയും പിന്നീട് ഐഎസ്ഐയ്ക്കും പാകിസ്താനും കൈമാറുകയായിരുന്നുവെന്നും സാമൂഹിക പ്രവര്‍ത്തകനായ മെഹ്റം സര്‍ജോവ് പറയുന്നു.

kulbhushanisi

2015 മാര്‍ച്ച് മൂന്നിന് പാക് അതിര്‍ത്തി പ്രദേശമായ ചമനില്‍ വെച്ചാണ് ജാദവിനെ ഐഎസ്ഐയുടെ പ്രോക്സി സംഘടനകളായ ലഷ്കര്‍ ഇ കൊറാസനും ജെയ്ഷ് അല്‍അദില്‍ തട്ടികൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ ഐഎസ്ഐയ്ക്ക് കൈമാറുകയും അദ്ദേഹത്തിന് മേല്‍ ചാരപ്രവൃത്തി ചുമത്തുകയായിരുന്നുവെന്നും സര്‍ജോവ് പറയുന്നു. ഇന്ത്യന്‍ ചാരനാണെന്ന പാകിസ്താന്‍റെ വാദങ്ങള്‍ പച്ചക്കള്ളമാണ്. ഇറാനില്‍ നിന്ന് ജാദവിനെ പിടിക്കൂടാന്‍ തീവ്രവാദ സംഘം കെണിയൊരുക്കുകയായിരുന്നുവെന്നും സര്‍ജോവ് പറഞ്ഞു.

<strong>ലോക്‌സഭയില്‍ മുരളീധരന്റെ നിലപാട്...എൻഐഎ ബില്ലിൽ വോട്ട് ചെയ്തില്ല, ചൗധരി അത്ര പോര!</strong>ലോക്‌സഭയില്‍ മുരളീധരന്റെ നിലപാട്...എൻഐഎ ബില്ലിൽ വോട്ട് ചെയ്തില്ല, ചൗധരി അത്ര പോര!

ബിസിനസ് ആവശ്യങ്ങള്‍ക്കായി ജാധവിനെ ഒരു സംഘം ആദ്യം സമീപിക്കുകയായിരുന്നു. ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച ജാധവ് ബിസിനസ് ഡീലിനായി വാടകയ്ക്കെടുത്ത കാറില്‍ ഇറാന്‍ അതിര്‍ത്തി പ്രദേശമായ സരവാനിലേക്ക് പുറപ്പെട്ടു. ഇവിടെ നിന്നാണ് ജാധവിനെ കടത്തിയത്. വിദേശ പൗരന്‍മാരെ കടത്തുന്നതില്‍ വൈദഗ്ദ്യമുള്ള ലഷ്കര്‍ ഇ കൊറസര്‍ സംഘടനയിലെ പ്രവര്‍ത്തകര്‍ സംമ്രാനിലേക്ക് ജാധവിനെ കൊണ്ടുപോകുകയും അവിടെ മൂന്നാഴ്ചയോളെ തടവില്‍ ഇടുകയും ചെയ്തു. പിന്നീടാണ് ഇവര്‍ ജാധവിനെ ഐഎസ്ഐയ്ക്ക് കൈമാറിയതെന്നും സര്‍ജോവ് പറഞ്ഞു.

<strong>വിമതരെ വിപ്പില്‍ കുരുക്കാനാകാതെ കോണ്‍ഗ്രസ്; എന്താണ് വിപ്പ്? അറ്റകൈ പ്രയോഗത്തിന് സാധ്യത</strong>വിമതരെ വിപ്പില്‍ കുരുക്കാനാകാതെ കോണ്‍ഗ്രസ്; എന്താണ് വിപ്പ്? അറ്റകൈ പ്രയോഗത്തിന് സാധ്യത

Recommended Video

cmsvideo
കലങ്ങി മറിഞ്ഞ കര്‍ണ്ണാടകം വീഴുമോ? | Morning News Focus | Oneindia Malayalam

ജാദവ് 'റോ'ക്ക്‌വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് പാകിസ്താന്‍റെ ആരോപണം.ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിഘടനവാദികളെ പ്രാത്സാഹിപ്പിക്കുകയായിരുന്നു ദൗത്യമെന്നും ചൈന-പാക്കിസ്ഥാന്‍ വാണിജ്യ ഇടനാഴിയില്‍ അട്ടിമറിനടത്താന്‍ പദ്ധതി തയാറാക്കിയിരുന്നുവെന്നും ആരോപിക്കുന്നുണ്ട്. ബലൂചിസ്ഥാനിലും സിന്ധിലും ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന പേര് സ്വീകരിച്ചിരുന്നതായി മജിസ്‌ട്രേറ്റിന് മുമ്പാകെ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും പാക്കിസ്ഥാന്‍ പുറത്തു വിട്ടിരുന്നു.

English summary
Kulbushan was abducted, sold to ISI says Balooch activist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X