• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭയന്ന് വിറച്ച് കുര്‍ദുകള്‍.... അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങുന്നു, എര്‍ദോഗന്റെ ഭീഷണിക്ക് വഴങ്ങി

അങ്കാറ: സിറിയയില്‍ തുര്‍ക്കി തുടരുന്ന ആക്രമണം അവസാനത്തിലേക്ക്. കുര്‍ദിഷ് സൈന്യം സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാമെന്ന് അറിയിച്ച സാഹചര്യത്തിലാണ് സമാധാനം സാധ്യമായത്. കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍ കുര്‍ദുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 120 മണിക്കൂര്‍ പിന്നിട്ടാല്‍ എല്ലാവരെയും തകര്‍ത്ത് തരിപ്പണമാക്കുമെന്നായിരുന്നു ഭീഷണി.

അതേസമയം സാധാരണക്കാരായ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തുര്‍ക്കി അനുവദിക്കുന്നില്ലെന്നായിരുന്നു കുര്‍ദുകളുടെ പരാതി. സേഫ് സോണ്‍ വിട്ട് പോകില്ലെന്നും അവര്‍ മറുപടി നല്‍കിയിരുന്നു. ഇതോടെ സിറിയ യുദ്ധക്കളമായി മാറുമെന്നും ഉറപ്പിച്ചിരുന്നു. അതേസമയം സമാധാന വഴി തിരഞ്ഞെടുക്കാന്‍ ഇരുകൂട്ടരും നിര്‍ബന്ധിക്കപ്പെട്ടെന്നാണ് സൂചന.

കുര്‍ദുകള്‍ പറയുന്നത്

കുര്‍ദുകള്‍ പറയുന്നത്

യുഎസ് നിര്‍ദേശ പ്രകാരം തുര്‍ക്കിഷ് അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്ന് കുര്‍ദിഷ് വക്താവ് പറഞ്ഞു. കുര്‍ദിഷ് സൈന്യത്തെയും സാധാരണക്കാരെയും ഒഴിപ്പിക്കാന്‍ തുര്‍ക്കി അനുവാദം തന്നെ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇവരെ വടക്കുകിഴക്കന്‍ സിറിയയില്‍ നിന്നാണ് മാറ്റുന്നത്. ഇന്ന് തന്നെ റാസ് അല്‍ ഐനില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരുമെന്ന് കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് ഉദ്യോഗസ്ഥന്‍ റെദൂര്‍ ഖലീല്‍ പറഞ്ഞു.

എസ്ഡിഎഫ് സൈന്യം

എസ്ഡിഎഫ് സൈന്യം

എസ്ഡിഎഫ് സൈന്യത്തില്‍ കൂടുതലായി കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ സൈനികരാണ് കൂടുതലായുള്ളത്. ഇവരെ തീവ്രവാദികളായിട്ടാണ് തുര്‍ക്കി കാണുന്നത്. തുര്‍ക്കിയിലെ കുര്‍ദിഷ് വിഘടനവാദികളുമായി എസ്ഡിഎഫിന് പങ്കുണ്ടെന്നാണ് ആരോപണം. പ്രത്യേക രാജ്യത്തിനായി അവകാശവാദമുന്നയിക്കുന്ന വിഭാഗമാണ് വൈപിജി. അഞ്ച് ദിവസമായി എര്‍ദോഗനും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക പെന്‍സും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സമാധാന മാര്‍ഗം സ്വീകരിക്കാന്‍ തീരുമാനമായത്.

തീരുമാനം ഇങ്ങനെ

തീരുമാനം ഇങ്ങനെ

തുര്‍ക്കി 120 മണിക്കൂറാണ് കുര്‍ദിഷ് സൈന്യത്തിന് നല്‍കിയിരിക്കുന്നത്. ഇവരോട് സേഫ് സോണ്‍ വിട്ട് പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ഇവിടെ സാധാരണക്കാരെ കൊണ്ടുവന്ന് പാര്‍പ്പിക്കാനാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. പ്രധാനമായും തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ് ഇവിടെ താമസിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം അതിര്‍ത്തിയില്‍ കുര്‍ദിഷ് സൈന്യവും തുര്‍ക്കിഷ് സൈന്യവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായി ആരോപണമുണ്ട്.

പറഞ്ഞത് ഇങ്ങനെ

പറഞ്ഞത് ഇങ്ങനെ

കുര്‍ദിഷ് സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറുകയും 30 കിലോ മീറ്റര്‍ പിന്നോക്കം പോവുകയും ചെയ്യുമെന്ന് റെദൂര്‍ ഖലീല്‍ വ്യക്തമാക്കി. ഇപ്പോഴുള്ള ഒഴിപ്പിക്കലിന് ശേഷമാണ് ഇത് നടക്കുക. റാസ് അല്‍ ഐനിന്റെയും താല്‍ അബ്യാദിന്റെയും 120 കിലോ മീറ്റര്‍ ചുറ്റളവില്‍ നിന്നാണ് സൈന്യത്തെ പിന്‍വലിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതാദ്യമായിട്ടാണ് കുര്‍ദുകള്‍ പരസ്യമായി സൈന്യത്തെ പിന്‍വലിക്കുമെന്ന് പറയുന്നത്. അമേരിക്കയുടെ സമ്മര്‍ദവും ഇതിന് പിന്നിലുണ്ട്.

ഒഴിപ്പിക്കല്‍ തുടങ്ങി

ഒഴിപ്പിക്കല്‍ തുടങ്ങി

ഒഴിപ്പിക്കല്‍ കഴിഞ്ഞ ദിവസം തന്നെ ഭാഗികമായി തുടങ്ങിയെന്ന് കുര്‍ദുകള്‍ പറയുന്നു. അമേരിക്കയുടെ സഹായത്തോടെയാണ് ഇത്. അല്‍ തബ്യാദില്‍ ആക്രമണം തുടരുന്നതിനിടെ ഒരു തുര്‍ക്കിഷ് സൈനികന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരീക്ഷണം നടത്തുന്നതിനിടെ ശക്തമായ ആക്രമണം നടക്കുകയായിരുന്നു. തിരിച്ചടി നല്‍കിയതായി തുര്‍ക്കി പറഞ്ഞു. അതേസമയം കുര്‍ദുകള്‍ വെടിനിര്‍ത്തല്‍ ലംഘനമാണ് നടത്തിയതെന്ന് തുര്‍ക്കി പറയുന്നു. പക്ഷേ അന്താരാഷ്ട്ര ചട്ടം അനുസരിച്ചാണ് തുര്‍ക്കി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സൈന്യം പറഞ്ഞു.

English summary
kurdish force withdraw from turkey syria border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X