ഐസിസിന്റെ ലൈംഗിക അടിമകളാകാന്‍ വിസമതിച്ച 250 സ്ത്രീകളെ കൊന്നുതള്ളി
മൊസൂള്‍: ലൈംഗിക അടിമകളാകാന്‍ വിസമതിച്ച 250 സ്ത്രീകളെ ഐസിസ് കൊന്നുതള്ളി. വടക്കന്‍ ഇറാഖിലെ തീവ്രവാദികളുടെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് താല്‍കാലിക വിവാഹം കഴിക്കാന്‍ നിര്‍ദേശം കിട്ടിയ സ്ത്രീകള്‍ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.
കര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. വിവാഹത്തിന് എതിര്‍ത്ത സ്ത്രീകളെയും അവരുടെ കുടുംബത്തെയും വധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ലാണ് മൊസൂള്‍ ഐസിസിന് കീഴിലാകുന്നത്. വടക്കന്‍ ഇറാഖില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഐസിസ് കൊണ്ടുവന്നിട്ടുള്ളത്.

ഐസിസ് സ്വാധീനമുള്ള വടക്കന്‍ ഇറാഖില്‍ സ്ത്രീകള്‍ പുറത്ത് പോകുമ്പോള്‍ ശരീരം മുഴുവനായി മറയ്ക്കണം, പങ്കാളിയെ സ്വയം തിരഞ്ഞെടുക്കുന്നതിന് അവകാശമില്ല എന്നിങ്ങെയാണ് നിയന്ത്രണങ്ങള്‍. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ 500 യസീദി പെണ്‍കുട്ടികളെ സീഞ്ഞാര്‍ മേഖലയില്‍ നിന്നും തട്ടിക്കൊണ്ടു പോയിരുന്നു.












Click it and Unblock the Notifications