കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്‍ദ് ഹിതപരിശോധന സപ്തംബര്‍ 25ന്; മിഡിലീസ്റ്റ് വീണ്ടും സംഘര്‍ഷഭൂമിയാകുമോ?

ഇറാഖില്‍ നിന്ന് വിട്ടുപോവുന്നതിന്റെ ആദ്യപടിയായി സപ്തംബര്‍ 25ന് നടക്കാനിരിക്കുന്ന കുര്‍ദ് സ്വാതന്ത്ര്യ ഹിതപരിശോധന മേഖലയെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുമെന്ന് സൂചന

  • By Desk
Google Oneindia Malayalam News

അങ്കാറ: ഇറാഖില്‍ നിന്ന് വിട്ടുപോവുന്നതിന്റെ ആദ്യപടിയായി സപ്തംബര്‍ 25ന് നടക്കാനിരിക്കുന്ന കുര്‍ദ് സ്വാതന്ത്ര്യ ഹിതപരിശോധന മേഖലയെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുമെന്ന് സൂചന. ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റാണ് (കെ.ആര്‍.ജി) കുര്‍ദ് പ്രദേശം ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി ഹിതപ്പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വതന്ത്ര കുര്‍ദ് രാജ്യത്തിനായുള്ള ഹിതപരിശോധനാ നീക്കം മധ്യപൗരസ്ത്യ ദേശത്തെ തന്നെ അസ്ഥിരിപ്പെടുത്തുന്നതാണെന്നും അത് ഇറാഖി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കഴിഞ്ഞ ദിവസം തുര്‍ക്കി ഉപപ്രധാനമന്ത്രി ബാകിര്‍ ബൊസ്ദാഗ് അഭിപ്രായപ്പെട്ടിരുന്നു. ഒരു പാട് പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന ഇറാഖില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടത്താനുള്ള നീക്കം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്‌ലുവും അഭിപ്രായപ്പെട്ടു. അത് ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യത്തെ നയിച്ചേക്കുമെന്നും പ്രാദേശിക ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

 iraq-24-146934

എന്നാല്‍ എന്ത് എതിര്‍പ്പുകളുണ്ടായാലും സപ്തംബര്‍ 25ന് തന്നെ ഹിതപരിശോധന നടത്താന്‍ തങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്ന് കെ.ആര്‍.ജി പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ പ്രധാന ഉപദേഷ്ടാവ് ഹൊഷിയാര്‍ സെബരി വ്യക്തമാക്കി. തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിന്റെ അഭ്യര്‍ഥനയ്ക്കുള്ള പ്രതികരണമെന്ന നിലയിലാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.

ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബദി നേരത്തേ തന്നെ ഹിതപരിശോധനാ നീക്കത്തെ എതിര്‍ത്തിരുന്നു. അസമയത്തുള്ള നീക്കമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇറാഖിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന ഏകപക്ഷീയമായ നീക്കമെന്ന പ്രസ്താവനയുമായി ഇറാനും ഇതിനെതിരേ രംഗത്ത് വന്നിരുന്നു. മേഖലയിലെ മൂന്ന് രാഷ്ട്രങ്ങളിലുമായി ചിതറിക്കിടക്കുന്ന കുര്‍ദുകള്‍ സ്വതന്ത്ര രാജ്യം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമം വളരെ കരുതലോടെയാണ് ഓരോ ഭരണകൂടവും നിരീക്ഷിക്കുന്നത്.

English summary
kurds independence breferendum on september 25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X