കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് തീരുമാനം മാറ്റി; വിദേശികള്‍ക്ക് പ്രവേശനം ഇല്ല, സ്വദേശികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍

Google Oneindia Malayalam News

കുവൈത്ത് സിറ്റി: ആശ്വാസത്തിന്റെ വക്കിലെത്തിയ പ്രവാസികള്‍ക്ക് വീണ്ടും ദുഃഖ വാര്‍ത്ത. കുവൈത്തിലേക്ക് വിദേശികള്‍ക്ക് പ്രവേശനമില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നിയന്ത്രണം തുടരും. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം, സ്വദേശികള്‍ക്ക് കുവൈത്തിലേക്ക് വരാം. ഒരാഴ്ച ഹോട്ടലിലും തൊട്ടടുത്താഴ്ച വീട്ടിലും ക്വാറന്റൈനില്‍ കഴിയേണ്ടി വരും. വിദേശികള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണെന്ന് സിവില്‍ വ്യോമയാന മന്ത്രാലയവും അറിയിച്ചു.

k

ഞായറാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് നേരത്തെ കുവൈത്ത് ഭരണകൂടം അറിയിച്ചിരുന്നത്. അതോടെ കുവൈത്തിലേക്ക് വിദേശികള്‍ക്ക് നേരിട്ട് എത്താന്‍ സാധിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. കുവൈത്തിലേക്ക് പോകാന്‍ യുഎഇ വഴിയെത്തിയ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം.

കോണ്‍ഗ്രസിന്റെ നീക്കം പാളി; തോറ്റാലും വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്, സീറ്റുകള്‍ വച്ചുമാറില്ലെന്ന് കട്ടായംകോണ്‍ഗ്രസിന്റെ നീക്കം പാളി; തോറ്റാലും വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്, സീറ്റുകള്‍ വച്ചുമാറില്ലെന്ന് കട്ടായം

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

എന്നാല്‍ പിന്നീടാണ് തീരുമാനം മാറ്റിയത്. കൊറോണ രോഗ വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണിത്. അതേസമയം, കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്

സര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകുംസര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകും

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

English summary
Kuwait again Bans Entry For foreigners Until Further Notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X