• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുവൈത്ത് വിമാനത്താവളം മാർച്ച് 7 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും; വിദേശികളുടെ പ്രവേശന വിലക്കിൽ തിരുമാനമായില്ല

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളം മാര്‍ച്ച് 7 മുതല്‍ 24 മണിക്കൂറും പ്രവർത്തിച്ച് തുടങ്ങും. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുള്ള അല്‍-രാഹ്ജിയാണ് ഇത് സംബന്ധിച്ച പുറത്തിറക്കിയത്. വിമാനത്താവളത്തിലെ സര്‍വ്വീസ് ഓപ്പറേങ്ങിങ് കമ്പനികള്‍ക്ക് സ്ലോട്ടുകള്‍ മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇതിന്‍റെ ഭാഗമായി നല്കിയിട്ടുണ്ട്.

എന്നാല്‍ 'ഉയർന്ന അപകടസാധ്യത'യുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് സർക്കുലറിൽ പറയുന്നു. ഈ കാര്യങ്ങളിലെ തീരുമാനം എടുക്കേണ്ടതും അറിയിപ്പുകള്‍ നല്കേണ്ടതും മന്ത്രിസഭയാണെന്നും ഡിജിസി‌എ അധികൃതര്‍ വ്യക്തമാക്കി.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

അതേസമയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ പ്രവർത്തന പുരോഗതി പരിശോധിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തലവന്‍ ഷെയ്ഖ് സൽമാൻ അൽ ഹമൂദ് ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്ര ഓപ്പറേഷൻ റൂമിൽ പരിശോധന നടത്തിയിരുന്നു.

നിലവില്‍ രാജ്യത്തേയ്ക്ക് കുവൈറ്റ് സ്വദേശികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികളെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കുന്നില്ല.

കേരളം പോരാട്ട ചൂടിലേക്ക്; നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു

നാടകം നിർത്തി രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് തോമസ് ഐസക്

മുഖ്യമന്ത്രി തെറ്റിധരിപ്പിക്കുകയാണ്; ടോം ജോസും സഞ്ജയ് കൗളും ഇഎംസിസുമായി ചർച്ച നടത്തിയെന്ന് ചെന്നിത്തല

cmsvideo
  Kerala announced free RTPCR tests in airports

  മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്; ഏപ്രില്‍ ആറിന് ലോക്സഭ ഉപതിരഞ്ഞെടുപ്പിലേക്കും വിധിയെഴുത്ത്

  ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

  English summary
  Kuwait Airport will be open 24 hours a day from March 7
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X