Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് അനുമതി നൽകി കുവൈത്ത്: ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്കുമായി യുഎഇ

കുവൈത്ത് സിറ്റി/ദുബായ്: കൊവിഡ് വ്യാപനം മൂലമുള്ള യാത്രാവിലക്കുകൾക്ക് ഇളവുകൾ അനുവദിച്ച് വരികയാണ് ഗൾഫ് രാജ്യങ്ങൾ. നേരത്തെ യുഎഇ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള താമസ വിസയുള്ളവർക്ക് മടങ്ങിയെത്താൻ അനുമതി നൽകിയിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്തും ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസകരമാകുന്നതാണ് ഈ പ്രഖ്യാപനം. അവധിയ്ക്കായി സ്വദേശത്തേക്ക് എത്തിയ പലർക്കും നിയന്ത്രണങ്ങൾ മൂലം പിന്നീട് തിരിച്ചുപോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അനുകൂല പ്രഖ്യാപനം വരുന്നത്.

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

1

കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2021 ഏപ്രിൽ മുതലാണ് കുവൈത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാന സർവീസ് നിർത്തലാക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനസർവീസ് പുനരാരംഭിക്കില്ലെന്നും കുവൈത്ത് അതോടൊപ്പം വ്യക്തമാക്കിയിരുന്നു. യുകെയ്ക്ക് പിന്നാലെ യുഎഇയും കാനഡയും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച യാത്രാവിലക്ക് ഒരു മാസത്തേക്ക് നീട്ടിയതായി കാനഡയും വ്യക്തമാക്കിയിരുന്നു. എന്നാൽ യുകെയും യുഎഇയും വിമാന സർവീസ് പുനരാരംഭിച്ചിരുന്നു.

2

ഫൈസർ, കോവിഷീൽഡ് (ഓക്സ്ഫോർഡ് ആസ്ട്രാസെനക്ക ), മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിലൊരു വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി ലഭിക്കുക. സിനോഫാം, സ്പുട്നിക് ഉൾപ്പെടെയുള്ള വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകരിച്ചിട്ടുള്ള ഒരു വാക്സീൻ സ്വീകരിച്ചിരിക്കണമെന്നാണ് ചട്ടം. കുവൈത്തിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ പാസ്പോർട്, വാക്സിൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ നൽകി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണണമെന്നും ചട്ടത്തിൽ പറയുന്നുണ്ട്. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

3


ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ളവർക്ക് കുവൈറ്റിൽ പ്രവേശിക്കാൻ അനുമതി. ഞായറാഴ്ച മുതലാണ് ഇന്ത്യക്കാർക്ക് കുവൈറ്റിൽ പ്രവേശിക്കാൻ അനുമതി നൽകിയത്.‌ ഫൈസർ, കോവിഷീൽഡ് (ഓക്സ്ഫോർഡ് ആസ്ട്രാസെനക്ക ), മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിലൊരു വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി.

4

സിനോഫാം, സ്പുട്നിക് ഉൾപ്പെടെയുള്ള വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം. കുവൈത്തിന് പുറത്തുനിന്ന് വാക്സീൻ സ്വീകരിച്ചവർ പാസ്പോർട്, വാക്സീൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ നൽകി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

5


ഈ മാസം 22 മുതൽ പ്രവേശനാനുമതി നൽകാനാണ് തീരുമാനം. ഞായറാഴ്ച മുതൽ വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞവർഷം മാർച്ച് മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയത്. കുവൈറ്റിലെത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാണ്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും പ്രവേശനം. ഒരു ലക്ഷത്തിലധികം ആളുകള്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് അനൗദ്യോഗിക വിവരം.

6

ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്താതെ യാത്രക്കാരനെ ദുബായിൽ എത്തിച്ച സംഭവത്തോടെയാണ് നടപടി. 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റിനൊപ്പം വിമാനത്താവളത്തിൽ നിന്ന് പിസിആർ ടെസ്റ്റ് കൂടി നടത്തണമെന്നാണ് യുഎഇ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ. ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ വരും ദിവസങ്ങളിൽ യുഎഇയിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+