Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് സംഘം കുവൈത്തില്‍ പിടിയിലായി!!!

ദോഹ: ഐസിസ് സംഘത്തിലേക്ക് ആളുകളെ എത്തിക്കുകയും ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുകയും ചെയ്യുന്ന 10 പേരടങ്ങുന്ന സംഘം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന മേഖല സുരക്ഷാ സേന വളയുകയായിരുന്നു.

kuwait-1

സംഘത്തില്‍ അഞ്ച് സിറിയക്കാരും രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്‍മാരും ഒരു കുവൈറ്റ് സ്വദേശിയും ഉള്‍പ്പെടെ പത്ത് പേരാണുണ്ടായിരുന്നത്. ആയുധവും പണവുമടക്കം നിരവധി വസ്തുക്കള്‍ ഇവര്‍ ഭീകരകര്‍ക്ക് എത്തിച്ചു നല്‍കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലബനാന്‍ പൗരനായ ഒസാമ ഖായത് എന്നയാളുടെ കീഴിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 45 കാരനായ ഇയാള്‍ സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്തിട്ടുമുണ്ട്.

kuwait-2

യുക്രയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി കടല്‍ മാര്‍ഗം തുര്‍ക്കിയിലെത്തിച്ചതിനു ശേഷം ചെറു സംഘങ്ങള്‍ വഴി ആയുധങ്ങള്‍ സിറിയിലേക്ക് എത്തിക്കുകയായിരുന്നു. എഫ്എന്‍ 6 മിസൈല്‍ ഉള്‍പ്പെടെയുളള നിരവധി ആയുധങ്ങള്‍ ഐഎസ് തീവ്രവാദികള്‍ക്ക് നല്‍കിയതായി ഇവര്‍ സമ്മതിച്ചു. കുവൈറ്റില്‍ ഐഎസ് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+