കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശി ജോലിക്കാര്‍ക്ക് കുവൈത്തില്‍ വീണ്ടും വിലക്ക്

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ബംഗ്ലാദേശി പൗരന്‍മാരെ ജീവനക്കാരായി നിയോഗിക്കുന്നതില്‍ കുവൈത്ത് ഭരണകൂടം വീണ്ടും വിലക്കേര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ആഭ്യന്തര മന്ത്രി ശെയ്ഖ് ഖാലിദ് അല്‍ ജറാഹ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ ബംഗ്ലാദേശി പ്രവാസികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതും അവരുടെ റിക്രൂട്ട്‌മെന്റില്‍ നടക്കുന്ന വ്യാപകമായ തട്ടിപ്പുകളുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനധികൃത ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശംഅനധികൃത ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

വീട്ടുവേലക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ജോലിക്ക് നിയോഗിക്കാന്‍ കുവൈത്തില്‍ കര്‍ശനമായ നിയമങ്ങള്‍ നിലവിലുള്ളപ്പോഴും ബ്രോക്കര്‍മാരും ഏജന്റുമാരും ചേര്‍ന്ന് ബംഗ്ലാദേശികളെ നിയമങ്ങള്‍ ലംഘിച്ച് റിക്രൂട്ട് ചെയ്യുന്നുവെന്നതാണ് പ്രധാന ആരോപണം. 1976 മുതലാണ് ബംഗ്ലാദേശികളെ ജോലിക്ക് വയ്ക്കാന്‍ കുവൈത്ത് അനുവാദം നല്‍കിയത്. 2007നിടയില്‍ 4.8 ലക്ഷം ബംഗ്ലാദേശികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് 2007ല്‍ ബംഗ്ലാദേശികളെ ജോലിക്കെടുക്കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു. അതിനുശേഷം 2014ലാണ് നിരോധനം പിന്‍വലിക്കാന്‍ കുവൈത്ത് തീരുമാനിച്ചത്.

kuwait-map

എന്നാല്‍ 2016ല്‍ ബ്ലാദേശില്‍ നിന്നുള്ള പുരുഷന്‍മാരെ വീട്ടുജോലിക്കാരായ നിയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒരു വീട്ടില്‍ ഒരു ബംഗ്ലാദേശി ജീവനക്കാരന്‍ മാത്രമേ പാടുള്ളൂ, കുവൈത്തില്‍ സ്വന്തമായി വീടുള്ളവര്‍ക്ക് മാത്രമേ വീട്ടുജോലിക്കാരെ വെക്കാന്‍ അവകാശമുള്ളൂ തുടങ്ങിയ നിബന്ധനകളും ഭരണകൂടം മുന്നോട്ടുവച്ചു.

2016ലെ കണക്കുകള്‍ അനുസരിച്ച് കുവൈത്തിലെ ബംഗ്ലാദേശികളുടെ എണ്ണം രണ്ട് ലക്ഷമാണ്. 4.5 ദശലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും വിദേശികളാണ്. പ്രവാസികളില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലുള്ളത്. അറബ് വംശജരില്‍ ഈജിപ്തുകാരാണ് ഭൂരിഭാഗവും. അതേസമയം, കുവൈത്ത് പൗരത്വം നേടിയവരില്‍ ഭൂരിഭാഗവും വ്യാജമായി അത് നേടിയതാണെന്ന ശക്തമായ ആരോപണം ഇവിടെ നിലനില്‍ക്കുന്നുണ്ട്.

സൗദിക്കും യുഎഇക്കും പിന്തുണയുമായി ഇസ്രായേല്‍ അനുകൂല സമ്മേളനം; ഇറാന്‍ മുഖ്യശത്രുസൗദിക്കും യുഎഇക്കും പിന്തുണയുമായി ഇസ്രായേല്‍ അനുകൂല സമ്മേളനം; ഇറാന്‍ മുഖ്യശത്രു

ത്രിപുര ജയത്തിൽ ഹരം കയറി പിണറായിയെ കൊല്ലുമെന്ന് ഭീഷണി.. ആർഎസ്എസുകാരൻ പിടിയിൽത്രിപുര ജയത്തിൽ ഹരം കയറി പിണറായിയെ കൊല്ലുമെന്ന് ഭീഷണി.. ആർഎസ്എസുകാരൻ പിടിയിൽ

English summary
Kuwait has reportedly imposed a ban on recruiting Bangladeshis to work in the northern Arabian Gulf state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X