കുവൈറ്റിൽ കൊവിഡ് കുതിക്കുന്നു: സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്ക്; നിർദ്ദേശം ഇങ്ങനെ
കുവൈറ്റിൽ കൊവിഡ് കുതിക്കുന്നു: സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്ക്; നിർദ്ദേശം ഇങ്ങനെ
കുവൈത്ത്: കുവൈത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി. കൊവിഡ് കേസുകള്‍ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി 28 വരെയാണ് നിയന്ത്രണം ഉണ്ടാകുക.
കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. രാജ്യത്തേയ്ക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കും. ഈ തീരുമാനവും ക്യാബിനറ്റ് യോഗത്തിൽ കൈക്കൊണ്ടു.

രാജ്യത്ത് ദിനം പ്രതി സാഹചര്യം മോശമാകുന്ന രീതിലേക്ക് എത്തുന്നു എന്ന് അധികൃതർ അറിയിച്ചു. ആ സാഹചര്യത്തിലാണ് കുവൈറ്റ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. അതേസമയം, കഴിഞ്ഞ ഒരു ദിവസം മാത്രം 1482 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകള്‍ 4,20,796 ആയി.
കഴിഞ്ഞ ദിവസം 201 പേര്‍ രോഗമുക്തരായി. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് കാര്യമായി ഉയരാത്തത് ആശ്വാസകരമാണ്. ഇന്നലെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications