കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് ബസ്സപകടത്തില്‍ മരിച്ചവരില്‍ ശ്രീകണ്ഠാപുരം, കായംകുളം സ്വദേശികളും

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 15 പേരില്‍ രണ്ടു മലയാളികളും. ശ്രീകണ്‍ഠപുരം സ്വദേശി സനീഷ് 34, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഡെയ്‌സിയാണ് സനീഷിന്റെ ഭാര്യ. സാം മാത്യു, സീറാ എലിസബത്ത് എന്നിവരാണ് മക്കള്‍. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാഖ് വിമാനം സൗദി മണ്ണിലിറങ്ങി27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാഖ് വിമാനം സൗദി മണ്ണിലിറങ്ങി

കബ്ദ് അര്‍താല്‍ റോഡില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. എതിര്‍ദിശയില്‍ വേഗതയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ മലയാളികളെ കൂടാതെ അഞ്ച് ഇന്ത്യക്കാരുമുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഞ്ച് ഈജിപ്തുകാര്‍, മൂന്ന് പാകിസ്താനികള്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് എട്ടുപേര്‍.

 accidentdeath

കബ്ദിലെ ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപമുള്ള ബുര്‍ഗാന്‍ ഡ്രില്ലിംഗ് എന്ന സ്വകാര്യ കരാര്‍ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് കേണല്‍ ഖലീല്‍ അല്‍ അമീര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈത്ത് ഓയില്‍ കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. കൂട്ടിയിടിച്ച ഒരു ബസിന്റെ ഡ്രൈവര്‍ ഇന്ത്യക്കാരനാണ്. ഇയാളെ സാരമായ പരിക്കുകളോടെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും അപകട സ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കബ്ദ്, വഫ്ര എന്നിവിടങ്ങളിലെയും പെട്രോളിയം കമ്പനിയിലെയും അഗ്‌നി ശമന സേനയും പോലിസ് ഹെലികോപ്റ്റര്‍ ആംബുലന്‍സുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കുടുങ്ങിയവരെ ബസ്സ് വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരു ഇന്ത്യക്കാരനടക്കമുള്ളവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഒരു കുവൈത്ത് സ്വദേശിയും പരിക്കേറ്റവരില്‍ പെടും.

കീഴടങ്ങാമെന്ന് സമ്മതിച്ചിട്ടില്ല; സിറിയന്‍ അവകാശവാദം പൊള്ളയാണെന്ന് ദൗമ വിമത കൗണ്‍സില്‍കീഴടങ്ങാമെന്ന് സമ്മതിച്ചിട്ടില്ല; സിറിയന്‍ അവകാശവാദം പൊള്ളയാണെന്ന് ദൗമ വിമത കൗണ്‍സില്‍

English summary
Fifteen oil workers, including 2 Malayalees, were killed in a head-on collision between two buses near Burgan oil field in southern Kuwait on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X