കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; കുവൈത്ത് അതിർത്തികൾ അടയ്ക്കുന്നു.. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കി

Google Oneindia Malayalam News

കുവൈത്ത് സിറ്റി; അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ ജനവരി 1 വരെ നിർത്തിവെച്ച് കുവൈത്ത്.കര-കടൽ-വ്യോമ അതിർത്തികളും തിങ്കളാഴ്ച മുതൽ അടച്ചിടും. ഇന്ന് 11 ന് മുതലാണ് വിലക്ക് പ്രാബല്യത്തിൽവരിക. യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Recommended Video

cmsvideo
Kuwait closes border, suspends flights until January 1

നേരത്തെ സൗദി അറേബ്യ കര, കടൽ അതിർത്തികൾ അടച്ചിരുന്നു. അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങൾ സർവ്വീസുകളും ഒരാഴ്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായി എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകള്‍ അറിയിച്ചിട്ടുണ്ട്. സൗദിയേയും കുവൈത്തിനേയും കൂടാതെ ഒമാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

flights2-159504561

ഡിസംബർല22 മുതൽ ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണഅ രാജ്യം. കര-വ്യോമ അതിർത്തികളും അടച്ചിടും. രാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.അതേസമയം യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

യുകെയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് ഇന്ത്യയും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ഡിസംബർ 31 വരെയാണ് വിലക്കേർപ്പെടുത്തിയിരക്കുന്നത്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ നിർബന്ധമായി വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട.

സ്ഥിതി ഗുരുതരമായതോടെ ഞായറാഴ്ച മുതൽ യുകെയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.ബ്രിട്ടിഷുകാർ അവരുടെ ക്രിസ്മസ് പദ്ധതികൾ റദ്ദാക്കി വീട്ടിൽത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല, വേണ്ടത് വേറൊരു കാര്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്!!കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല, വേണ്ടത് വേറൊരു കാര്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്!!

'നിവിന്‍ ഭയങ്കര കരച്ചിലാണ്'; 'ഞങ്ങളെല്ലാം ഷോക്കിലാണ്', ഷാബുവിനെ ഓർത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബാദുഷ'നിവിന്‍ ഭയങ്കര കരച്ചിലാണ്'; 'ഞങ്ങളെല്ലാം ഷോക്കിലാണ്', ഷാബുവിനെ ഓർത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബാദുഷ

പാർലമെന്റ് മന്ദിരം നിർമ്മിക്കാൻവെച്ച പണം ജനങ്ങൾക്ക് സഹായം നൽകാൻ വിനിയോഗിക്കണം;സിപിഎംപാർലമെന്റ് മന്ദിരം നിർമ്മിക്കാൻവെച്ച പണം ജനങ്ങൾക്ക് സഹായം നൽകാൻ വിനിയോഗിക്കണം;സിപിഎം

English summary
Kuwait closes borders, cancels international flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X