Get Updates
Get notified of breaking news, exclusive insights, and must-see stories!

ശൈഖ് അഹമ്മദ് കുവൈത്ത് പ്രധാനമന്ത്രി; പുതിയ മന്ത്രിസഭയില്‍ രണ്ടു വനിതകള്‍

കുവൈത്ത് സിറ്റി: ശൈഖ് അഹമ്മദ് നൗഫല്‍ അല്‍ സബാഹ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി. കിരീടവകാശിയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള ഭിന്നത തുടരാനാണ് സാധ്യത. പ്രധാന വകുപ്പുകളുടെ മന്ത്രിമാരില്‍ മാറ്റം വരുത്തിയിട്ടില്ല. ധനമന്ത്രിയായി അബ്ദുല്‍ വഹാബ് അല്‍ റശീദും വിദേശകാര്യ മന്ത്രിയായി ശൈഖ് അഹമ്മദ് നാസിറും തുടരും. അതേസമയം, എണ്ണ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഫാരിസിനെ മാറ്റി. ഹുസൈന്‍ ഇസ്മാഈല്‍ ആണ് പുതിയ എണ്ണ വകുപ്പ് മന്ത്രി.

k

പാര്‍ലമെന്റില്‍ പ്രമേയം വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി ശൈഖ് സബാബ് അല്‍ ഖാലിദ് രാജിവച്ചിരുന്നു. ശേഷം ശൈഖ് സബാഹിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. എന്നാല്‍ വീണ്ടും പാര്‍ലമെന്റുമായി ഉടക്ക് തുടര്‍ന്ന സാഹചര്യത്തില്‍ അമീര്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു. ശേഷം സര്‍ക്കാരിനെയും പിരിച്ചുവിട്ടു. സെപ്തംബര്‍ 29ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനാണ് കൂടുതല്‍ സീറ്റ് കിട്ടിയത്. വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 28 സീറ്റുകളില്‍ പ്രതിപക്ഷം ജയിച്ചു.

കഴിഞ്ഞ സര്‍ക്കാരില്‍ ഒരു വനിതാ മന്ത്രിയാണുണ്ടായിരുന്നത്. പുതിയ സര്‍ക്കാരില്‍ രണ്ടു വനിതാ മന്ത്രിമാരുണ്ട്. മുന്‍സിപ്പില്‍ കാര്യം, ടെലി കമ്യൂണിക്കേഷന്‍, വാര്‍ത്താ വിതരണം, സാങ്കേതികം തുടങ്ങിയ വകുപ്പുകളുടെ സഹ ചുമതലയുള്ള മന്ത്രിയായിട്ടാണ് റാണ അല്‍ ഫാരിസ് ചുമതലയേറ്റിട്ടുള്ളത്. അതേസമയം, മറ്റൊരു വനിതാ മന്ത്രിയായ ഹുദ അല്‍ ഷൈജി സാമൂഹിക കാര്യ മന്ത്രിയായി ചുമതലയേറ്റു. ശൈഖ് അബ്ദുല്ല അലി അല്‍ സബാഹ് ആണ് കുവൈത്തിന്റെ പുതിയ പ്രതിരോധമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+