കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത നടപടിയുമായി കുവൈത്ത്; 50% വിദേശികളെ ഒഴിവാക്കും, ആശങ്കയില്‍ പ്രവാസി സമൂഹം

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ വൈറസിന്‍റെ വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മറ്റേതൊരു ഗള്‍ഫ് രാജ്യത്തേയും പോലെ കുവൈത്തും നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വിവിധ മേഖലകളില്‍ സമൂലമായ പരിഷ്കാരങ്ങള്‍ക്കാണ് കുവൈത്ത് ഭരണാധികാരികള്‍ തുടക്കം കുറിക്കാനിരിക്കുന്നത്. സ്വാഭാവികമായും മലയാളികള്‍ ഉള്‍പ്പടെ ബഹൂഭൂരിപക്ഷം വരുന്ന വിദേശ തൊഴിലാളികളെയാണ് ഇത് സാരമായി ബാധിക്കാന്‍ പോവുന്നത്.

സ്വദേശിവത്കരണം

സ്വദേശിവത്കരണം

തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കിയല്ലാതെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധ്യമല്ലെന്നാണ് കുവൈത്ത് ഭരണാധികാരികള്‍ വ്യക്തമാക്കുന്നത്. ഇതിനായി ഭരണകൂടം സ്വീകരിക്കാന്‍ പോവുന്ന നടപടികളുടെ ഭാഗമായി പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ സബ അല്‍ ഖാലിദ് അല്‍ സബ വ്യക്തമാക്കിയിരിക്കുന്നത്.

 3.4 ദശലക്ഷം പേരും

3.4 ദശലക്ഷം പേരും

കുവൈത്തിലെ 4.8 ശതനമാനം ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരും വിദേശികളാണ്. അതയാത് ജനസംഖ്യയുടെ ഏകദേശം എഴുപത് ശതമാനവും വിദേശകളുള്ള രാജ്യമാണ് കുവൈത്ത്.
ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന വലിയ വെല്ലുവിളിയിലേക്കാണ് രാജ്യം കടക്കുന്നതെന്ന് ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ പറഞ്ഞു.

സര്‍ക്കാറിന് മുന്നിലുള്ളത്

സര്‍ക്കാറിന് മുന്നിലുള്ളത്

മൊത്തം കുവൈത്തികളുടെ 30 ശതമാനത്തില്‍ കൂടുതലാകരുത് പ്രവാസി തൊഴിലാളികള്‍ എന്ന ലക്ഷ്യമാണ് സര്‍ക്കാറിന് മുന്നിലുള്ളത്. രാജ്യത്തെ ജനസംഖ്യയിലെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള കരട് ബില്‍ നേര്തതെ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.

നിശ്ചിത ശമാനം വിസ

നിശ്ചിത ശമാനം വിസ

ഈ ബില്‍ നിയമമാകുന്നതോടെ നിലവിലുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒരോ പ്രവാസി സമൂഹത്തിനും നിശ്ചിത ശമാനം വിസ മാത്രമേ അനുവദിക്കുകയുള്ളു. ഈ കണക്കുകള്‍ പ്രകാരം ഇന്ത്യക്കാര്‍ക്ക് 15 ശതമാനം വിസ ലഭിക്കും. ഇതോടെ എട്ട്ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരും. ഫിലിപ്പിനോകള്‍ക്കും, ശ്രീലങ്കക്കാര്‍ക്കും, ഈജിപ്തുകാര്‍ക്കും മറ്റും 10 ശതമാനം വീതവും വിസ ലഭിക്കും.

ഭൂരിപക്ഷവും മലയാളികളാവും

ഭൂരിപക്ഷവും മലയാളികളാവും

കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാവും എന്ന കാര്യം ഉറപ്പാണ്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വിദേശത്ത് നിന്നുള്ള അവിദഗ്ധ തൊഴിലാളികളുടെ സേവനം ഇന് രജ്യത്ത് വേണ്ടെന്ന നിലപാടാണ് നിയമനിര്‍മ്മാതാക്കള്‍ക്കുള്ളത്.

കുവൈത്ത് എയര്‍വെയ്സും

കുവൈത്ത് എയര്‍വെയ്സും


സര്‍ക്കാര്‍ ഉദ്യോഗസ്ഥ തസ്തികകള്‍ പൂര്‍ണ്ണമായും കുവൈത്ത് പൗരന്‍മാര്‍ക്ക് സംവരണം ചെയ്യണമെന്ന നിര്‍ദ്ദേശവും എംപിമാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വെയ്സും 1500 വിദേശികളെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നു. അതേസമയം തന്നെ ദേശിയ തൊഴില്‍ ശക്തി വര്‍ധിപ്പിക്കാനുള്ള കടുത്ത നടപടികള്‍ പ്രായോഗികമല്ലെന്നും ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന വിമര്‍ശനവും ശക്തമാണ്.

കുവൈത്ത് മുന്‍സിപ്പാലിറ്റി

കുവൈത്ത് മുന്‍സിപ്പാലിറ്റി

50 ശതമാനം വിദേശികളെ ഒഴിവാക്കാന്‍ കുവൈത്ത് മുന്‍സിപ്പാലിറ്റിയും നേരത്തെ നീക്കമാരംഭിച്ചിരുന്നു. കുടൂതല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് അവസരം ഒരുക്കണമെന്ന മന്ത്രി വലിദ് അല്‍ ജാസിമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. സാധാരണ തൊഴിലാളികള്‍ ഉള്‍പ്പടെ എഞ്ചനീയർമാർ, നിയമവിദഗ്ദർ, സെക്രട്ടറി തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കടക്കം തൊഴില്‍ നഷ്ടമാവും

വിലക്ക്

വിലക്ക്

ഒഴിവാക്കേണ്ടവുരെ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ മുന്‍സിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അതത് വകുപ്പ് മേധാവികള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. മലയാളികള്‍ ഉള്‍പ്പടേയുള്ളവരുടെ തൊഴില്‍ നഷ്ടമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയതായി ഏത് വകുപ്പിലും വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

നിയമത്തിലും സമഗ്ര ഭേദഗതി

നിയമത്തിലും സമഗ്ര ഭേദഗതി

അതേസമയം തന്നെ, താമസാനുമതി നിയമത്തിലും സമഗ്ര ഭേദഗതിക്ക് സർക്കാർ ഒരുങ്ങുകയാമ്. വീസക്കച്ചവടം അടക്കം ഒഴിവാക്കാന്‍ നിയമലംഘകർക്കുള്ള ശിക്ഷ വർധിപ്പിച്ചുകൊണ്ടുള്ളതാകും നിയമം. താമസാനുമതി നിയമം ലംഘിച്ചതിന് വിദേശി അറസ്റ്റിലായാൽ അയാളുടെ സ്പോൺസർക്കെതിരേയും നടപടിയുണ്ടാകും. ഇദ്ദേഹം അടയ്ക്കേണ്ട പിഴ വർധിപ്പിക്കുകയും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്യും.

പിഴയില്‍ വര്‍ധന

പിഴയില്‍ വര്‍ധന

നിയമം ലംഘിച്ചതിന് നിലവിൽ ഒരുദിവസത്തേക്കുള്ള പിഴയായ രണ്ടു ദിനാർ 20 ദിനാർ ആയിട്ടാണ് വർധിപ്പിക്കുന്നത്. പരമാവധി പിഴ 500 ദിനാര്‍ വരെയായിരിക്കും. നിയമലംഘനത്തിന് രാജ്യത്ത് നിന്ന് നാടുകടത്തപ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷക്കാലത്തേക്കേ കുവൈത്തില്‍ പ്രവേശനവും നിഷേധിക്കും. വിദേശ പൗരന്‍മാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകളിലും മാറ്റം വരുത്തുന്നുണ്ട്

 മാറിയ കാലം മാറുന്ന തന്ത്രം; മധ്യപ്രദേശില്‍ പുത്തന്‍ അടവുകളുമായി കോണ്‍ഗ്രസ്, തിരിച്ചു വരവുറപ്പെന്ന് മാറിയ കാലം മാറുന്ന തന്ത്രം; മധ്യപ്രദേശില്‍ പുത്തന്‍ അടവുകളുമായി കോണ്‍ഗ്രസ്, തിരിച്ചു വരവുറപ്പെന്ന്

പ്രതിസന്ധിയില്‍ തളരില്ല; കൂടുതല്‍ നിയമനങ്ങളുമായി ഓല, 75 ലധികം സ്ഥാപനങ്ങളില്‍ റിക്രൂട്ട്മെന്‍റ്പ്രതിസന്ധിയില്‍ തളരില്ല; കൂടുതല്‍ നിയമനങ്ങളുമായി ഓല, 75 ലധികം സ്ഥാപനങ്ങളില്‍ റിക്രൂട്ട്മെന്‍റ്

English summary
kuwait decided to reduce migrant population from 70% to 30%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X