കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ ഒരു മാസം കര്‍ഫ്യൂ പ്രഖ്യാപിച്ചു; വിദേശികള്‍ക്ക് പ്രവേശനമില്ല, കടുത്ത നിയന്ത്രണം

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗം തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി കുവൈത്ത് ഭരണകൂടം. അടുത്ത ഒരു മാസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് കര്‍ഫ്യൂ പ്രാബല്യത്തില്‍ വരിക. അതേസമയം, വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാനുള്ള നിരോധനം നീട്ടി.വൈകീട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെ ആയിരിക്കും കര്‍ഫ്യൂ. ഏപ്രില്‍ എട്ട് വരെ ഈ നിയന്ത്രണം തുടരും. കര്‍ഫ്യൂ നടപ്പാക്കുന്നതിന് സുരക്ഷാ വിഭാഗത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

k

കര്‍ഫ്യൂ വേളയില്‍ ജനങ്ങള്‍ക്ക് നടന്ന് പള്ളിയില്‍ പോകാന്‍ അനുമതിയുണ്ടാകും. മരുന്ന് വാങ്ങാന്‍ പോകാം. കോ ഓപറേറ്റീവ് സൊസൈറ്റികള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഓര്‍ഡര്‍ ലഭിച്ച വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാം. അവശ്യ വസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. പകല്‍ സമയങ്ങളില്‍ ജനങ്ങള്‍ക്ക് റസ്റ്ററന്റുകളില്‍ നേരിട്ടെത്തി ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കില്ല. പാഴ്‌സല്‍ സര്‍വീസ് ഉപയോഗപ്പെടുത്താം. ടാക്‌സികളില്‍ രണ്ടു യാത്രക്കാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. പൊതു ഇടങ്ങളും പാര്‍ക്കുകളും അടച്ചിടും.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

കുവൈത്തികള്‍ അല്ലാത്തവര്‍ക്ക് കുവൈത്തിലേക്ക് വരുന്നതിന് നിലവില്‍ നിരോധനമുണ്ട്. ഇത് തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഒരാഴ്ച കഴിഞ്ഞാല്‍ സാഹചര്യം വിലയിരുത്തും. ആളുകള്‍ ഒത്തുകൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ലെന്നും ആരോഗ്യ സുരക്ഷ എല്ലാവരും ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. കുവൈത്തില്‍ കൊറോണ രോഗ വ്യാപനത്തിലുള്ള ആശങ്ക തുടരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

'വിമാനം'സിനിമയിലെ ആ നാടൻ പെൺകൊടി തന്നെ ആണോ ഇത്... ദുർഗ്ഗയുടെ ഹോട്ട് ചിത്രങ്ങൾ

Recommended Video

cmsvideo
നെറികെട്ട പ്രചാരണത്തിന് ഷൈലജ ടീച്ചറുടെ ചുട്ടമറുപടി | Oneindia Malayalam

English summary
Kuwait declares night curfew till April 8 and extends ban for foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X