കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ഉപരോധം തുടര്‍ന്നാല്‍ ജി.സി.സി തകരും; മുന്നറിയിപ്പുമായി കുവൈത്ത്

ഖത്തര്‍ ഉപരോധം തുടര്‍ന്നാല്‍ ജി.സി.സി തകരും; മുന്നറിയിപ്പുമായി കുവൈത്ത്

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ജൂണ്‍ അഞ്ചിന് ആരംഭിച്ച ഖത്തര്‍ ഉപരോധം ഇനിയും തുടര്‍ന്നാല്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അഥവാ ജി.സി.സിയുടെ മരണമണിയായി അത് പരിണമിക്കുമെന്ന മുന്നറിയിപ്പുമായി കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്. കുവൈത്തി പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ വികാരനിര്‍ഭരമായ പ്രഭാഷണത്തിലാണ് അറബ് രാജ്യങ്ങള്‍ തമ്മില്‍ത്തല്ല് അവസാനിപ്പിച്ച് ഒന്നിച്ച് മുന്നോട്ടുപോവണമെന്ന് അഭ്യര്‍ഥിച്ചത്.

 തീവ്രനിലപാടുകള്‍ക്ക് വിട; സൗദി മിതവാദ ആശയങ്ങളിലേക്ക് തിരിച്ചുപോവുന്നു തീവ്രനിലപാടുകള്‍ക്ക് വിട; സൗദി മിതവാദ ആശയങ്ങളിലേക്ക് തിരിച്ചുപോവുന്നു

ഗള്‍ഫ് മേഖല അരക്ഷിതമാവും

ഗള്‍ഫ് മേഖല അരക്ഷിതമാവും

ഖത്തറിനെതിരേ നാലര മാസത്തിലേറെയായി തുടരുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷ തന്നെ ഭീഷണിയിലാണെന്ന സന്ദേശമാണ് കുവൈത്ത് അമീര്‍ നല്‍കിയത്. അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഈ പ്രതിസന്ധി അപകടകരമായ സൈനിക-രാഷ്ട്രീയ നടപടികളിലേക്ക് നീങ്ങാന്‍ അധിക സമയം വേണ്ടിവരില്ലെന്ന് അദ്ദേഹം അറബ് നേതാക്കളെ ഓര്‍മിപ്പിച്ചു. 'നമ്മുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരുദ്ധമായി, ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാവാനുള്ള സാധ്യത എമ്പാടുമുണ്ട്. ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നതിനെ കുറിച്ച് എല്ലാവരും ബോധവാന്‍മാരാവണം'- അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ഇടപെടലിന് കാരണമാവും

അന്താരാഷ്ട്ര ഇടപെടലിന് കാരണമാവും

പ്രതിസന്ധി മൂര്‍ച്ചിച്ചാല്‍ അത് പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ ഇടപെടലുകള്‍ ക്ഷണിച്ചുവരുത്തുമെന്നും കുവൈത്ത് അമീര്‍ പറഞ്ഞു. അങ്ങനെയൊരു വിദേശ ഇടപെടല്‍ മേഖലയിലുണ്ടായാല്‍ അത് ഗള്‍ഫ് നാടുകളുടെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷയും സമാധാനവും നശിപ്പിക്കും. ഇതേക്കുറിച്ചൊക്കെ ആലോചിച്ച ശേഷം മാത്രമേ ഭാവി നടപടികള്‍ എടുക്കാന്‍ നേതാക്കള്‍ തയ്യാറാകാവൂ എന്നതാണ് ശെയ്ഖ് സബാഹിന്റെ അഭ്യര്‍ഥന.

 അവസാന പ്രതീക്ഷയും തകര്‍ക്കരുത്

അവസാന പ്രതീക്ഷയും തകര്‍ക്കരുത്

ചുറ്റും അന്ധകാര നിബിഢമായ അന്തരീക്ഷത്തില്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലാണ് അറബികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പൊന്‍കിരണമെന്നും കുവൈത്ത് ഭരണാധികാരി ഓര്‍മിപ്പിച്ചു. ജി.സി.സിയുടെ തകര്‍ച്ചയെന്നാല്‍ അറബ് സഹകരണത്തിന്റെ അവസാന കോട്ടയുടെ തകര്‍ച്ചയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിലൂടെ ജി.സി.സിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് കുവൈത്ത് നടത്തുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

 ചരിത്രം മാപ്പ്തരില്ല

ചരിത്രം മാപ്പ്തരില്ല

ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ-സാമ്പത്തിക സഖ്യമാണ് ജി.സി.സി. ഈ രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക-സുരക്ഷാ-സാംസ്‌ക്കാരിക-സാമൂഹിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് 1981ല്‍ രൂപം കൊണ്ട ജി.സി.സിയുടെ പ്രധാന ലക്ഷ്യം. അറബ് ജനതയുടെ അവസാന അത്താണിയായ ജി.സി.സിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രവും വരുംതലമുറകളും മാപ്പ് നല്‍കില്ലെന്നും കുവൈത്ത് അമീര്‍ പറഞ്ഞു.

 മധ്യസ്ഥ ശ്രമം സഹോദര രാജ്യമെന്ന നിലയില്‍

മധ്യസ്ഥ ശ്രമം സഹോദര രാജ്യമെന്ന നിലയില്‍

ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ സഹോദരങ്ങള്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു സഹോദരന്റെ ഇടപെടലുകളായി കണ്ടാല്‍ മതിയെന്നും ശെയ്ഖ് സബാഹ് പറഞ്ഞു. ഗള്‍ഫെന്ന കുടുംബത്തിന്റെ കണ്ണാടിയിലൂടെ വേണം അനുരഞ്ജന ശ്രമങ്ങളെ കാണാന്‍. ഈ പ്രതിസന്ധിയില്‍ ഞങ്ങള്‍ മൂന്നാം കക്ഷി മാത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
kuwait emir warns of gcc collapse and crisis escalation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X