കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിലേക്കുള്ള വിമാനങ്ങളിൽ 35 യാത്രക്കാർ: നിയന്ത്രണങ്ങൾ തുടരുമെന്ന് കുവൈത്ത്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് നിയന്തണമേർപ്പെടുത്തി ഭരണകൂടം. കുവൈത്തിലേക്കെത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാർ മാത്രമേ പാടുള്ളൂവെന്നാണ് നിയന്ത്രണം. ജനുവരി 24 മുതൽ ഫെബ്രുവരി ആറ് വരെ നിശ്ചയിച്ച നിയന്ത്രണം തുടരാനാണ് വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരാനാണ് നീക്കം.

കേരള കോണ്‍ഗ്രസിന് വീണ്ടും സിപിഐയുടെ ചെക്ക്: കാഞ്ഞിരപ്പള്ളി തരാം, പകരം ഈ സിറ്റിങ് സീറ്റ് വേണംകേരള കോണ്‍ഗ്രസിന് വീണ്ടും സിപിഐയുടെ ചെക്ക്: കാഞ്ഞിരപ്പള്ളി തരാം, പകരം ഈ സിറ്റിങ് സീറ്റ് വേണം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിമാനത്തിൽ 35 പേരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്ന നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ പ്രതിദിനം 1000 പേർക്ക് മാത്രമാണ് കുവൈത്തിലേക്കുള്ള വിമാനങ്ങളിലുള്ളത്. എന്നാൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിമാനത്താവളം അടച്ചിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്നുള്ള മാധ്യമ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

 flights2-15

രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിലെയും വ്യോമയാന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തീരുമാനമെടുക്കുമെന്നാണ് സൂചനകൾ. വിദേശ രാജ്യങ്ങളിൽ നിന്ന് പിസിആർ പരിശോധന നടത്തി കൊവിഡ് സർട്ടിഫിക്കറ്റുമായി കുവൈത്തിൽ എത്തിയവരും കുവൈത്തിലെത്തിയ ശേഷം നടത്തുന്ന പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.

Recommended Video

cmsvideo
Taapse Pannu's reply to Sachin Tendulkar

English summary
Kuwait extends restrictions on number of passengers in flights to Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X