കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം: കുവൈത്തില്‍ കര്‍ശന നിയന്ത്രണം, മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

മനാമ: കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കി കുവൈത്ത്. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പ്രതിരോധ നടപടികളുടെ ഭാഗമായി ​സ്വദേശികളും വിദേശികളും ഉള്‍പപ്പെടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെട്ടിട്ടുണ്ട്.

 കൊറോണ: കര്‍ണാടകത്തില്‍ കര്‍ശന നിയന്ത്രണം, റസ്റ്റോറന്റുകളും മാളുകളും അടച്ചിടും, പോലീസ് നിരീക്ഷണം കൊറോണ: കര്‍ണാടകത്തില്‍ കര്‍ശന നിയന്ത്രണം, റസ്റ്റോറന്റുകളും മാളുകളും അടച്ചിടും, പോലീസ് നിരീക്ഷണം

കുവൈത്തില്‍ ഇതിനകം 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഖത്തറില്‍ ഒറ്റദിവസം കൊണ്ട് 238 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബഹ്റൈനില്‍ ഇറാനില്‍ നിന്ന് ഒഴിപ്പിച്ചവരില്‍ 77 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പശ്ചിമേഷ്യയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച രാജ്യം ഇറാനായിരുന്നു. രാജ്യത്ത് 9000 ഓളം പേര്‍ക്കാണ് കൊറോ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനക്ക് ശേഷം ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇറാനിലാണ്.

മരണം 5000 ലേക്ക്

മരണം 5000 ലേക്ക്


114 ലോകരാഷ്ട്രങ്ങളിലായി 5000 ഓളം പേരാാണ് ഇതിനകം കൊറോണയെത്തുടര്‍ന്ന് മരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവുമധികം പേര്‍ മരിച്ചത് ചൈനയിലാണ്. ഡിസംബര്‍ പകുതിയോടെ ചൈനീസ് നഗരമായ വുഹാനില്‍ നിന്നായിരുന്നു ആദ്യം കൊറോണ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ചൈനയില്‍ രോഗവ്യാപനത്തിന്റെ തോത് കുറയുന്ന പ്രവണതയാണ് ഉണ്ടായത്. ചൈനക്ക് പുറത്ത് ഏറ്റവുമധികം മരണം സംഭവിച്ചത് ഇറ്റയിലാണ്. രാജ്യത്തെ 60 മില്യണ്‍ വരുന്ന ജനങ്ങള്‍ നിരീക്ഷണത്തിലാണുള്ളത്. 10000 പേര്‍ക്ക് രോഗം ബാധിച്ച രാജ്യത്ത് 630 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കി

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കി

സ്കൂളുകള്‍ക്ക് ആദ്യമേ അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകളും നിര്‍ത്തലാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പള്ളികളിലെയും വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവെക്കാനാണ് തീരുമാനം. ഔഖാഫ് മതകാര്യ മന്ത്രാലയത്തില്‍ വെച്ച് നടന്ന ഫത് വ കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. വിശ്വാസികളോട് വീടിനുള്ളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് തയ്യാറാവണമെന്നും മതകാര്യ മന്ത്രാലം പുറത്തിറക്കിയ അറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

 വിദേശികള്‍ക്ക് നിര്‍ദേശം

വിദേശികള്‍ക്ക് നിര്‍ദേശം

ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികളോട് 14 ദിവസം വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. വൈദ്യപരിശോധനക്ക് വിധേയമാകാനും ഇത്തരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് വീടിനുപുറത്തിറങ്ങുന്നവര്‍ക്കെതിരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഇതിനിടെ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

 ഉത്തരവ് ലംഘിച്ചാല്‍ നടപടി

ഉത്തരവ് ലംഘിച്ചാല്‍ നടപടി

ആഭ്യന്തര പൊതു ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയ കുവൈത്ത് രണ്ട് ദിവസത്തിനകം വിമാന സര്‍വീസുകളും പൂര്‍ണമായി നിര്‍ത്തലാക്കും. ഹോട്ടലുകളിലും മാളുകളിലും ആളുകള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക് നിലവിലുണ്ട്.
ഇതിനിടെ സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് പൊതു ​അവധി ദിനത്തില്‍ തുറന്ന് പ്രവര്‍ത്തിച്ച ഒരു സ്കൂള്‍ ഉദ്യോഗസ്ഥരെത്തി അടച്ചുപൂട്ടിയിരുന്നു. നിയമം മറികടന്ന് തുറന്ന് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രണ്ടാഴ്ചത്തെ അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

വിമാന സര്‍വീസ് നിര്‍ത്തലാക്കി

വിമാന സര്‍വീസ് നിര്‍ത്തലാക്കി

കുവൈത്ത് വെള്ളിയാഴ്ച മുതല്‍ എല്ലാത്തരം കമേഴ്സ്യല്‍ വിമാനങ്ങളും നിര്‍ത്തലാക്കിയിരുന്നു. കുവൈത്ത് സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ വിമാന സര്‍വീസുമാണ് നിര്‍ത്തലാക്കിയത്. എന്നാല്‍ ചരക്കുവിമാനങ്ങളെയും കുവൈത്തികളെ ഒഴിപ്പിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങളെയും ഈ നിയന്ത്രണങ്ങള്‍ ബാധിക്കില്ല. വിപണികള്‍, കഫേകള്‍, ക്ലബ്ബുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

English summary
Kuwait gave strict directions to curb Coronavirus, flight service cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X