കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് സര്‍ക്കാര്‍ രാജിവച്ചു; വനിതാ മന്ത്രിയുടെ രാജിക്ക് പിന്നാലെ...

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ചു. അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിനാണ് അദ്ദേഹം രാജികത്ത് നല്‍കിയതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള വഴിയൊരുക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മിസ്രീം പറഞ്ഞു.

Photo

എന്നാല്‍ കൂടുതല്‍ വിശദീകരണം അദ്ദേഹം നല്‍കിയില്ല. മന്ത്രിമാര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാജിവച്ചത്. മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊതുമരാമത്ത് മന്ത്രി ജിനാന്‍ റമദാന്‍ ചൊവ്വാഴ്ച രാജിവച്ചിരുന്നു. പത്ത് എംപിമാര്‍ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പശ്ചാത്തലത്തിലായിരുന്നു വനിതാ മന്ത്രിയുടെ രാജി.

യുപി തിരഞ്ഞെടുപ്പിലേക്ക്; പ്രിയങ്കയുടെ വന്‍ ഒരുക്കം, 80ല്‍ നിന്ന് കുതിച്ചേ മതിയാകൂ എന്ന് കോണ്‍ഗ്രസ്യുപി തിരഞ്ഞെടുപ്പിലേക്ക്; പ്രിയങ്കയുടെ വന്‍ ഒരുക്കം, 80ല്‍ നിന്ന് കുതിച്ചേ മതിയാകൂ എന്ന് കോണ്‍ഗ്രസ്

കമ്പനികളും സ്വാധീനമുള്ള വ്യക്തികളും സത്യത്തേക്കാളും അവകാശങ്ങളേക്കാളും ശക്തരാണ് എന്ന് സൂചിപ്പിച്ചാണ് മന്ത്രി രാജിപ്രഖ്യാപിച്ചത്. നേരത്തെ പദ്ധതിയിട്ടിരുന്ന പ്രകാരമുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ സുതാര്യമായി നടപ്പാക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടുവെന്നാണ് ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്.

കുവൈത്തിനെ ആഗോള സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ നടപ്പാക്കാന്‍ സാധിച്ചില്ല. ഇതാണ് മന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയരാന്‍ കാരണം.

English summary
Kuwait government resigns after parliamentary inquiry session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X