കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ: ചട്ടം 21 മുതൽ പ്രാബല്യത്തിൽ

Google Oneindia Malayalam News

കുവൈത്ത് സിറ്റി: രാജ്യത്തെത്തുന്ന യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശം പുറത്തിറക്കി കുവൈത്ത്. ഫെബ്രുവരി 21 മുതൽ കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസത്തെ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ൯ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ചെലവ് യാത്രക്കാർ തന്നെയാണ് വഹിക്കേണ്ടതെന്നാണ് നിർദേശം. കുവൈറ്റ് വ്യോമയാന മന്ത്രാലയത്തിന്റെ ഡയറകടർ സഅദ് അൽ ഉതൈബിയാണ് ക്യാബിനറ്റ് തീരുമാനം സംബന്ധിച്ച കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ക്യാബിനറ്റ് തീരുമാനം നടപ്പിലാക്കുന്നതിന്റേ ഭാഗമായി രാജ്യത്തെ ഹോട്ടൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ

പുതിയ നിയമപ്രകാരം, രാജ്യത്തെത്തുന്നവർ കുവൈത്ത് ട്രാവലർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് ഏഴു ദിവസം ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. യാത്രക്കാർ രാജ്യത്തേക്ക് വരുന്നതിന് മുന്പ് തന്നെ ഹോട്ടലുകൾ മു൯കൂട്ടി ബുക്ക് ചെയ്ത് പണം അടക്കേണ്ടതാണ് ചട്ടം. എന്നാൽ ക്വാറന്റൈനിൽ കഴിയുന്നതിനായി മുറി ബുക്ക് ചെയ്ത ശേഷം ക്യാൻസൽ ചെയ്താൽ അടച്ച പണം തിരികെ ലഭിക്കില്ല. ആദ്യമായി കുവൈത്തിലെത്തുന്ന യാത്രക്കാരും കുവൈത്ത് ട്രാവൽ പ്ലാറ്റ്ഫോം വഴി നിർബന്ധമായും ഹോട്ടൽ ബുക്ക് ചെയ്യണമെന്നും ഉതൈബി പറയുന്നു. കുവൈത്തിലേക്ക് വരുന്ന എല്ലാവരും നിർബന്ധമായും പിസിആർ ടെസ്റ്റും നടത്തേണ്ടതുണ്ട്. നടത്തിയിട്ടുണ്ടെന്നും ഹോട്ടലുകളിൽ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ഇത് വിമാന കമ്പനികളുടെ ഉത്തരവാദിത്വമാണെന്നും വ്യോമയാന മന്ത്രാലയ ഡയറക്ടർ വ്യക്തമാക്കി.

kuwait-15899101

കുവൈത്തിലെ ടൂറിസം വകുപ്പും, ഇ൯ഫോമേഷ൯ വകുപ്പും സർക്കാർ മാനദണ്ഠങ്ങൾ പാലിക്കുന്ന ഹോട്ടലുകളും ചേർന്നാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് സൌകര്യമൊരുക്കുന്നതിനായി ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹോട്ടലുകൾ കൃത്യമായി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നദ്ദേഹം അറിയിച്ചു. യാത്രക്കാർക്കായി ക്വാറന്റൈൻ സൌകര്യമൊരുക്കുന്ന ഹോട്ടലുകൾ പ്രത്യേക സ്ഥലം തയ്യാറാക്കുകയും ഭക്ഷണങ്ങൾ പാത്രങ്ങളിൽ മാത്രം വിതരണം ചെയ്യുകയും വേണമെന്നാണ് നിർദേശം.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

അതേസമയം, ഹോട്ടലുകൾക്ക് ക്വാറന്റൈൻ സൌകര്യമൊരുക്കുന്നതിന് നിശ്ചിത തുക കുവൈത്ത് സർക്കാർ നിശ്ചയിച്ചിട്ടില്ല. രാജ്യത്തേക്ക് വരുന്നവർക്ക് അവരുടെ ഇഷ്ടാനുസരണം ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ തിരഞ്ഞെടുക്കാനും സാധിക്കും. എന്നാൽ ക്വാറന്റൈ൯ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ൯ സംവിധാനങ്ങൾ ഒരുക്കുന്ന ഹോട്ടലുകൾക്ക് പത്ത് നിയന്ത്രണങ്ങളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്ന കുവൈത്ത് രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും ഒരേ നിയമാണ് പ്രാബല്യത്തിലുള്ളത്.

English summary
Kuwait imposes Seven days institutional quarantine, Travellers to bear the cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X