ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറവ് കുവൈത്തിൽ; ഏതൊക്കെ രാജ്യങ്ങൾ പട്ടികയിൽ?സ്ഥാനം എങ്ങനെ ?
കുവൈത്ത് സിറ്റി : ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്ത്. ആഗോള ഡേറ്റാബേസ് വെബ്സൈറ്റ് ആയ നമ്പിയോ തയ്യാറാക്കിയ ജീവിത ചെലവ് സൂചികയിലാണ് കുവൈത്ത് മുന്നിൽ നിൽക്കുന്നത്. ലോകത്തിലെ 137 രാജ്യങ്ങളെ അടിസ്ഥാനമാക്കി ഈ വർഷം ആദ്യ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് ഈ വിവരം.
അതേസമയം, ജീവിത ചെലവ് ഏറ്റവും കൂടുതലുള്ള അറബ് രാജ്യമായി ലബനൻ മാറി. ഭക്ഷണ വില , ഗതാഗതം , ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില , ജല - വൈദ്യുതി നിരക്കുകൾ , വാടക എന്നീ അടിസ്ഥാന കാര്യങ്ങളെ മാനദണ്ഡമാക്കിയാണ് ആഗോള ഡേറ്റാബേസ് വെബ്സൈറ്റായ നമ്പിയോ റിപ്പോർട്ട് പുറത്തുവിട്ടത്.

അതേസമയം, അറബ് ലോകത്ത് ഒമ്പതാം സ്ഥാനവും കുവൈത്തിന് തന്നെ. ആഗോളതലത്തിൽ ജീവിതച്ചെലവ് വളരെ കൂടിയ പതിനെട്ടാമത്തെ രാജ്യമായാണ് ലബനൻ നിലനിൽക്കുന്നത്. എന്നാൽ , ജീവിത ചെലവ് അധികമാകുന്നതിൽ രണ്ടാം സ്ഥാനത്തുള്ഴ രാജ്യം ഖത്തറാണ്. ആഗോള തലത്തിൽ മുപ്പതാമത്തെ സ്ഥാനമാണ് രാജ്യത്തിന്.
എന്നാൽ മറ്റു രാജ്യങ്ങൾ ഏതൊക്കെ സ്ഥാനത്ത് ആയിരിക്കും ? അറിയാം. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ജീവിത ചെലവ് വരുന്ന രാജ്യങ്ങളുടെ സ്ഥാനം ഇങ്ങനെ ;- യു എ ഇ 35 , ബഹ്റൈൻ 40 , സൗദി അറേബ്യ 44 , ഒമാന് 50 , കുവൈത്ത് 56...
എന്നാൽ , വാടക വർധവ് അടിസ്ഥാനമാക്കിയുളള പട്ടികയിൽ അറബ് മേഖലയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റാണ് . രണ്ടും മൂന്നും സ്ഥാനം നേടി എടുത്തിരിക്കുന്നത് ഖത്തർ , യു എ ഇ എന്നീ രാജ്യങ്ങൾ ആണ്.












Click it and Unblock the Notifications