കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ കടുപ്പമാകുന്നു, സ്വകാര്യ മേഖലയിലേക്കുള്ള വിസാ മാറ്റത്തിലും നിയന്ത്രണം

Google Oneindia Malayalam News

കുവൈത്ത് സിറ്റി: തൊഴില്‍ നിയമങ്ങളില്‍ വന്‍ മാറ്റങ്ങളുമായി കുവൈത്ത്. കഴിഞ്ഞ ദിവസം ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് ഇഖാമ പുതുക്കില്ലെന്ന് കുവൈത്ത് തീരുമാനിച്ചിരുന്നു. അതേസമയം ഇനി കുടുംബ വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയിലേക്ക് മാറുമ്പോഴും പ്രശ്‌നമാണ്. അത് ചില വിഭാഗങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുക. സ്വദേശി വനിതയുടെ പങ്കാളിയും മക്കളും, അതല്ലെങ്കില്‍ കുവൈതി പൗരരുടെ ഭാര്യമാര്‍, അംഗീകൃത രേഖയുള്ള പലസ്തീന്‍കാര്‍, കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന ഉന്നത വിദ്യാഭ്യാസം നേടിയവര്‍ എന്നിവര്‍ക്കാണ് ഇനി ഇളവ് നല്‍കുക.

1

അതേസമയം 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് മക്കളുടെയോ പങ്കാളിയുടെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ കുടുംബ വിസയിലേക്കുള്ള മാറ്റം അനുവദിക്കും. ബിരുദമില്ലാത്തവര്‍ക്ക് ഇഖാമ പുതുക്കില്ലെന്ന തീരുമാനം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. അതോടൊപ്പം തന്നെ 2021ല്‍ കാലാവധി തീരുമാന്ന ഇഖാമയുള്ളവര്‍ക്ക് കുവൈത്തില്‍ തുടരാനുമാകും. ഇതിന്റെ കാലാവധി കഴിയുമ്പോഴേക്ക് കുടുംബ വിസയിലേക്ക് മാറിയാല്‍ മതി.

പക്ഷേ തൊഴില്‍ വിസയിലുള്ള 60 കഴിഞ്ഞവരില്‍ ബിരുദധാരികള്‍ അല്ലാത്തവര്‍ കുവൈത്തില്‍ തുടരുന്നതിന് ആശ്രിത വിസയിലരേക്ക് മാറിയാല്‍ തൊഴിലെടുക്കാന്‍ അനുമതി ഉണ്ടാകില്ല. ഇവര്‍ക്ക് കുടുംബവുമായി കുവൈത്തില്‍ തുടരാമെന്ന സൗകര്യം മാത്രമാണ് ഉണ്ടാവുക. അതേസമയം പൊതുമേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ വിസ മാറ്റവും ചില വിഭാഗങ്ങള്‍ക്ക് മാത്രമായിരിക്കും. സ്വദേശി വനിതകളുടെ പങ്കാളിയും മക്കളും സ്വദേശികളുടെ ഭാര്യമാര്‍ എന്നിവര്‍ക്കാണ് പ്രാധാന്യമുണ്ടാവുക.

അതേസമയം കഴിഞ്ഞ 28 വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എട്ട് ലക്ഷം പേരെയാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയിരിക്കുന്നത്. 1992 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത് സംഭവിച്ചത്. അതേസമയം നാടുകടത്തിയ ശേഷം വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയ 25000 വിദേശികളെ 2011ന് ശേഷം വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിട്ടുണ്ട്. ആ സമയത്താണ് വിമാനത്താവളത്തില്‍ വിരലടയാള പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് കൂടുതല്‍ പേര്‍ പിടിയിലാവാന്‍ തുടങ്ങിയത്.

English summary
kuwait labour laws very tight for foreign born labours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X