പ്രവേശന വിലക്ക് നീക്കി കുവൈത്ത്; വാക്സിൻ എടുത്ത വിദേശികൾക്ക് ആഗസ്ത് 1 മുതൽ പ്രവേശനം
കുവൈത്ത് സിറ്റി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാൻ ഒരുങ്ങി കുവൈത്ത്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഓഗസ്റ്റ് ഒന്ന് മുതലായിരിക്കും അനുമതി.ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം
മോഡേണ, ഓക്സഫ്പർഡ് ആസ്ട്ര സെനക, ഫൈസർ ബയോൺടെക്
ജോൺസൺ എന്നീ വാക്സിനുകൾ എടുത്തവർക്കുമാണ് നിലവിൽ പ്രവേശനം അനുവദിക്കുക. ജോൺസൺ ആന്റ് ജോൺസൺ ഒഴികെ മറ്റെല്ലാ വാക്സിനുകളുടേയും രണ്ട് ഡോസുകൾ എടുത്തിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി വിലക്ക് തുടരുകയാണ്. അതാണ് ഇപ്പോൾ ഉപാധികളോടെ നീക്കാൻ ഒരുങ്ങുന്നത്.രാജ്യത്ത് എത്തുന്ന പ്രവാസികൾ ഏഴ് ദിവസം താമസസ്ഥലങ്ങളിൽ ക്വറൻീനിൽ കഴിയണം. പിസിആർ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം.
അതേസമയം ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്‌സിന് മാത്രമാണ് കുവൈത്ത് അനുമതി നൽകിയിട്ടുള്ളത്. മറ്റൊരു വാക്സിനായ കൊവാക്സിന് അനുമതി നൽകിയിട്ടില്ല. ഇത് നിരവധി പ്രവാസികൾക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications