കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണാഭരണങ്ങളിൽ കൃത്രിമം! കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈത്ത് ശാഖയിൽ റെയ്ഡ്!

കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈത്ത് ശാഖയിൽ നടത്തിയ റെയ്ഡിൽ സ്വർണ്ണാഭരണങ്ങളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തി. കൃത്രിമം കാണിച്ച 3.940 കിലോഗ്രാം സ്വർണ്ണം ജ്വല്ലറിയിൽ നിന്നും അധികൃതർ പിടിച്ചെടുത്തു. കുവൈത്ത് അൽ-റായ് ജില്ലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ മൂന്നു ദിവസം മുൻപാണ് റെയ്ഡ് നടന്നത്.

മാളിലെ പാർക്കിംഗ് ഏരിയയിൽ നിൽക്കുമ്പോൾ ശ്രദ്ധിക്കുക! ആറു മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടത് ഇങ്ങനെമാളിലെ പാർക്കിംഗ് ഏരിയയിൽ നിൽക്കുമ്പോൾ ശ്രദ്ധിക്കുക! ആറു മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടത് ഇങ്ങനെ

ഊഷ്മളിനെ വേദനിപ്പിച്ചത് കെഎംസിടിയിലെ ഫേസ്ബുക്ക് പേജ്? മരിക്കുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചത് ആരോട്? ഊഷ്മളിനെ വേദനിപ്പിച്ചത് കെഎംസിടിയിലെ ഫേസ്ബുക്ക് പേജ്? മരിക്കുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചത് ആരോട്?

കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കുവൈത്തിലെ ചില പ്രാദേശിക ഇംഗ്ലീഷ് ന്യൂസ് പോർട്ടലുകളാണ് ഇതുംസബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച സ്വർണ്ണാഭരണങ്ങളിൽ മിക്കതിലും വിലകുറഞ്ഞ ലോഹങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.

റെയ്ഡ്...

റെയ്ഡ്...

കുവൈത്തിലെ അൽ-റായ് ജില്ലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലാണ് മൂന്നു ദിവസം മുൻപ് റെയ്ഡ് നടന്നത്. കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായിരുന്നു റെയ്ഡിന് നേതൃത്വം നൽകിയത്. ജ്വല്ലറിയിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണാഭരണങ്ങളിൽ വ്യാപകമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.

ഭാരം കൂട്ടാൻ...

ഭാരം കൂട്ടാൻ...

ജ്വല്ലറിയിൽ വിറ്റിരുന്ന സ്വർണ്ണാഭരണങ്ങളിൽ വില കുറഞ്ഞ ലോഹങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിൽ നിർമ്മിച്ച ആഭരണങ്ങളിൽ, തൂക്കം വർദ്ധിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള കൃത്രിമം. പരിശുദ്ധമായ സ്വർണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ ആഭരണങ്ങൾ വിറ്റുപോന്നിരുന്നത്.

തുടർനടപടികൾ...

തുടർനടപടികൾ...

ജ്വല്ലറിയിൽ നടത്തിയ റെയ്ഡിൽ 50,000 കുവൈത്ത് ദിനാർ വിലവരുന്ന 3.940 കിലോഗ്രാം സ്വർണ്ണം അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ജ്വല്ലറികളിൽ പരിശോധന ശക്തമാക്കുമെന്നും, വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന സ്വർണ്ണാഭരണങ്ങളുടെയും, വജ്രങ്ങളുടെയും ഗുണമേന്മ പരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്...

പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്...

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈത്ത് ശാഖയിലാണ് റെയ്ഡ് നടന്നതെന്ന് അവിടുത്തെ പ്രാദേശിക ഇംഗ്ലീഷ് ന്യൂസ് പോർട്ടലാണ് വാർത്ത നൽകിയിരിക്കുന്നത്. കുവൈത്തിലെ കല്ല്യാണ്‍ ജ്വല്ലറിയിലാണ് റെയ്ഡ് നടന്നതെന്നും ചില പ്രാദേശിക ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary
kuwait; massive fraud discovered in gold jewlery items.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X