കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയോടെ പ്രവാസികൾ; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിലെ നേരിട്ടുള്ള പ്രവേശന വിലക്ക് കുവൈത്ത് നീക്കിയേക്കും

Google Oneindia Malayalam News

കുവൈറ്റ് സിറ്റി; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിനുള്ള വിലക്ക് നീക്കിയേക്കാൻ സാധ്യത. രാജ്യത്തെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തിയതോടെയാണ് കുവൈത്ത് പുതിയ സാധ്യത പരിശോധിക്കുന്നത്. ഫെബ്രുവരി 21 മുതലാണ് രാജ്യത്തെത്തുന്ന എല്ലാവര്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കുക.

Kuwait may lift direct entry ban on expatriates

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫെബ്രുവരി ഏഴ് മുതൽ രണ്ടാഴ്ചത്തേക്കാണ് കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം
കോവിഡ് -19 വാക്സിനുകൾ വിതരണം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം ആസ്ട്രാസെനെക, ഫൈസർ തുടങ്ങിയ വാക്സിനുകൾ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
ദിനംപ്രതി പതിനായിരം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.

അടുത്ത ആഴ്ചയോടെ , ഫൈസർ വാക്സിന്‍റെ ചെറിയ ഷിപ്മെന്‍റ് കൂടി രാജ്യത്ത് എത്തിച്ചേരും. നിലവില്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ കൊവിഡ് വൈറസിന്‍റെ പുതിയ വേരിയന്റുകള്‍ രാജ്യത്ത് എത്തിച്ചേര്‍ന്നേക്കാമെന്ന ഭീതി.ില്‍ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്കുവാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഭരണകുടം വ്യക്തമാക്കുന്നു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ഇതിനിടെ കഴിഞ്ഞ ദിവസം കുവൈറ്റ് വിസാ നടപടികളിലും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. പുതുതായി രൂപീകരിച്ച, മന്ത്രിമാര്‍ ഉള്‍പ്പെടുന്ന കൊറോണ സമിതിയുടെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ രാജ്യത്ത് പുതിയ വിസകള്‍ അനുവദിക്കുകയുള്ളൂ. 2020 മാര്‍ച്ച് 12 മുതല്‍ 2021 ജനുവരി 10 വരെയുള്ള സമയത്തിനിടയില്‍ കൊവിഡ് കാലത്തെ യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് 182,393 പ്രവാസികളുടെ വിസ റദ്ദായിരുന്നു. നാട്ടിലേക്ക് മ‌ടങ്ങിയവര്‍ക്ക് തിരികെ എത്തുവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു വിസ റദ്ദായത്.

Recommended Video

cmsvideo
Pfizer vaccine withdraws application in India

'കേരളത്തിലെ ബിജെപിയുടെ 2026 സ്ട്രാറ്റജി..യുപിയിലും ഗുജറാത്തിലും പരീക്ഷിച്ച് വിജയിച്ച തന്ത്രം';മുന്നറിയിപ്പ്'കേരളത്തിലെ ബിജെപിയുടെ 2026 സ്ട്രാറ്റജി..യുപിയിലും ഗുജറാത്തിലും പരീക്ഷിച്ച് വിജയിച്ച തന്ത്രം';മുന്നറിയിപ്പ്

'പിൻവാതിൽനിയമനം; പഴയവിവാദങ്ങൾ പോലെ ഇതും യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാവും''പിൻവാതിൽനിയമനം; പഴയവിവാദങ്ങൾ പോലെ ഇതും യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാവും'

English summary
Kuwait may lift direct entry ban on expatriates from 35 countries, including India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X