കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്: ഷിയ പള്ളിയില്‍ ചാവേറാക്രമണം നടത്തിയ കേസില്‍ 7 പേര്‍ക്ക് വധശിക്ഷ

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷിയ പള്ളിയില്‍ ചാവേറാക്രമണം നടത്തിയ കേസില്‍ ഏഴ് പേര്‍ക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി വിധി. ജൂണ്‍ 26 ന് കുവൈത്ത് സിറ്റിയിലെ പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 27 പേര്‍ മരി ചു. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റു . ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയത്.

ടുണീഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും അതേ ദിവസം ഐസിസ് ആക്രമണം നടത്തിയിരുന്നു . കുവൈത്ത് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ഐസിസ് ഏറ്റെടുത്തിരുന്നു . സൗദി പൗരനായ ഫഹദ് സുലൈമാന്‍ അബ്ദുള്‍മൊഹ്‌സാന്‍ അല്‍ ഖ്വാബയാണ് പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയത് .

Kuwait Shia Mosque

തീവ്രവാദത്തെയും അതിന്റെ ആശയങ്ങള്‍ നടപ്പാക്കുന്നതിനേയും ഭീതിയോടെയാണ് നോക്കിക്കാണുന്നെതെന്ന് പറഞ്ഞാണ് ജഡ്ജി മുഹമ്മദ് അല്‍ ദുവൈജ് എട്ട് പേരുടെ വധശിക്ഷ പ്രഖ്യാപിച്ചത് . എട്ട് പ്രതികള്‍ക്ക് രണ്ട് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവിന് ശിക്ഷിച്ചു. 14 പേരെ കോടതി വെറുതെ വിട്ടു. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല .

English summary
Kuwait mosque attack: Seven sentenced to death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X