കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കും: പുതിയ ദൌത്യത്തിന് കുവൈത്ത്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനം മൂലം അപ്രതീക്ഷിതമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചതോടെ അവധിക്കായി സ്വദേശത്തേക്ക് മടങ്ങിയ നിരവധി പ്രവാസികളാണ് കുവൈത്തിലേക്ക് തിരിച്ചുവരാവാതെ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആരോഗ്യപ്രവർത്തകരെ തിരിച്ചുകൊണ്ടുവരാൻ കുവൈത്ത് ഒരുങ്ങുന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയമാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്.

ജോലി പോയാലും ഒരു മരയൂളയുടെയും കാലില്‍ വീഴില്ല; സസ്‌പെന്‍ഷന്‍ കിട്ടിയ പോലീസുകാരന്റെ കുറിപ്പ്ജോലി പോയാലും ഒരു മരയൂളയുടെയും കാലില്‍ വീഴില്ല; സസ്‌പെന്‍ഷന്‍ കിട്ടിയ പോലീസുകാരന്റെ കുറിപ്പ്

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കുകയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം. ഇതിനായി ആരോഗ്യപ്രവർത്തകരുടെ പട്ടിക തയ്യാറാക്കി വിദേശകാര്യമന്ത്രാലയത്തിനും മന്ത്രിസഭയ്ക്കും സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിൽ സേവനമനുഷ്ടിച്ചിരുന്ന അഞ്ഞൂറോളം ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ, നഴ്സുമാർ എന്നിവർ കൊവിഡ് പ്രതിസന്ധിക്കിടെ പല വിദേശ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ 34 ലോകരാജ്യങ്ങളിലായാണ് ആരോഗ്യപ്രവർത്തകർ കുടുങ്ങിക്കിടക്കുന്നത്.

kuwait45-1596

Recommended Video

cmsvideo
Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam

ഇന്ത്യയ്ക്ക് പുറമേ പാകിസ്താനിലും ഈജിപ്തിലുമാണ് ഈ മേഖലയിൽ നിന്നുള്ള ഏറ്റവുമധികം പേർ കുടുങ്ങിക്കിടക്കുന്നത്. അതേസമയം ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ 658 ആരോഗ്യപ്രവർത്തകരാണ് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയെത്തിയത്. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ആരോഗ്യപ്രവർത്തകർക്ക് പ്രവേശനം നൽകാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് വിമാനത്താവളിലെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് അൽ സാലിഹ് ഫദാഗി വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ തിരിച്ചെത്തുന്നതിന് 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കണമെന്നാണ് നിലവിലുള്ള നിർദേശം.

English summary
Kuwait moves to return of health workers who stranded during Covid crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X