കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത നടപടികളുമായി കുവൈത്ത്; പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ മുനിസിപ്പാലിറ്റി പിരിച്ചു വിടും

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇതുവരെ 18609 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം പിടിപെട്ടവരില്‍ 325 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5992 ആയി.

Recommended Video

cmsvideo
Kuwait’s Municipality to dismiss all expats | Oneindia Malayalam

വൈറസ് വ്യാപനം ശക്തമായി തന്നെ തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഭരണകൂടം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഇതോടൊപ്പം തന്നെ വര്‍ധിച്ചി വരികയാണ്. ഈ സാഹചര്യത്തില്‍ മലയാളികളായ പ്രവാസികള്‍ക്കടക്കം തിരിച്ചടിയാവുന്ന കടുത്ത തീരുമാനങ്ങളിലേക്ക് കുവൈത്ത് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം

സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം

രാജ്യത്ത് സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഉടന്‍ നിര്‍ത്തലാക്കുമെന്നാണ് സാമൂഹിക മന്ത്രാലയം ഉപദേഷ്ടാവ് ദഹാം അല്‍ ശമ്മരി വ്യക്തമാക്കിയത്. വീസ കച്ചവടം പതിവാക്കിയ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീസക്കച്ചവടത്തിന്‍റെ മറവില്‍ ഒരാളെ കൊണ്ടുവന്നാല്‍ 2000 മുതല്ഡ‍ 10000 ദിനാര്‍ വരെയാണ് പിഴ.

നിയമം ലംഘിക്കപ്പെട്ടാല്‍

നിയമം ലംഘിക്കപ്പെട്ടാല്‍

നിയമം ലംഘിക്കപ്പെട്ടാല്‍ മൂന്ന് മാസം വരെ തടവും നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടുതല്‍ കര്‍ശന നടപടികള്‍ക്കായി മന്ത്രി മറിയം അല്‍ അഖീല്‍, അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അബ്ദുൽ അസീസ് അൽ ഷുഐബിന്റെ നിർദേശാനുസരണം സമഗ്രമായ നിര്‍ദ്ദേങ്ങള്‍ പാര്‍ലമെന്‍റിന് സമര്‍പ്പിച്ചിട്ടുണ്ട്.

 വിദേശികളെ ഒഴിവാക്കും

വിദേശികളെ ഒഴിവാക്കും

ഇതിന് പിന്നാലെയാണ് 50 ശതമാനം വിദേശികളെ ഒഴിവാക്കാന്‍ കുവൈത്ത് മുന്‍സിപ്പാലിറ്റി തയ്യാറാവുന്നത്. ചെറിയ പെരുന്നാളിന് ശേഷമാവും ഒഴിവാക്കല്‍. കുടൂതല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് അവസരം ഒരുക്കണമെന്ന മന്ത്രി വലിദ് അല്‍ ജാസിമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

സ്വദേശിവത്കരണം

സ്വദേശിവത്കരണം

രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്‍റെ ഭാഗം കൂടിയായിട്ടാണ് പുതിയ നടപടി. കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തി പ്രതിസന്ധിയാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ 50 ശതമാനം വിദേശികളെ പിരിച്ചു വിടാന്‍ മന്ത്രി വാലിദ് അല്‍ ജാസിം ഉത്തരവിട്ടത്.

 ചെറിയ പെരുന്നാളിന് ശേഷം

ചെറിയ പെരുന്നാളിന് ശേഷം

സാധാരണ തൊഴിലാളികള്‍ ഉള്‍പ്പടെ എഞ്ചനീയർമാർ, നിയമവിദഗ്ദർ, സെക്രട്ടറി തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കടക്കം തൊഴില്‍ നഷ്ടമാവും. ഒഴിവാക്കേണ്ടവുരെ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ മുന്‍സിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. ചെറിയ പെരുന്നാളിന് ശേഷം പിരിച്ചു വിടല്‍ നോട്ടീസ് നല്‍കും.

വിലക്ക്

വിലക്ക്

മുന്‍സിപ്പാലിറ്റിയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അതത് വകുപ്പ് മേധാവികള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. മലയാളികള്‍ ഉള്‍പ്പടേയുള്ളവരുടെ തൊഴില്‍ നഷ്ടമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയതായി ഏത് വകുപ്പിലും വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അയക്കുന്ന പണത്തിന് നികുതി

അയക്കുന്ന പണത്തിന് നികുതി

വിദേശ തൊഴിലാളികള്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി എര്‍പ്പെടുത്താനും കുവൈത്ത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ മാന്‍പവര്‍ റിസോര്‍സസ് കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെയാണ് ഇത്തരമൊരു നിര്‍ദ്ദേശം കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചിരിക്കുന്നത്.

5 ശതമാനം

5 ശതമാനം

വിദേശ തൊഴിലാളികള്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ് ഖലീല്‍ അല്‍ സാലെയുടെ നിര്‍ദ്ദേശം. ഇത് പാര്‍ലമെന്റ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ധനകാര്യ-സാമ്പത്തിക സമിതി അംഗീകരിച്ച നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ പരിഗണനയിലാണിപ്പോള്‍.

 4.2 ബില്യണ്‍ ഡോളര്‍

4.2 ബില്യണ്‍ ഡോളര്‍

രാജ്യം നിലവില്‍ നേരിടുന്നു സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വരുമാനത്തിന് സാധ്യമായ സ്രോതസ്സ് ആണ് വിദേശികളുടെ പണമിടപാടിനുള്ള നികുതിയെന്നും അദ്ദേഹം വിശദീകരിച്ചു. 4.2 ബില്യണ്‍ ഡോളറിലേറെയാണ് വിദേശികള്‍ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുന്ന പണമെന്നും ഖലീല്‍ അല്‍സാലെ കൂട്ടിച്ചേര്‍ത്തു. വിവിധ എംപിമാരും സമാനമായ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നുണ്ട്.

 സോണിയയെ തൊട്ട് ബിജെപി സര്‍ക്കാര്‍; കളത്തിലിറങ്ങി ഡികെ ശിവകുമാര്‍, ഇത് അംഗീകരിക്കില്ല സോണിയയെ തൊട്ട് ബിജെപി സര്‍ക്കാര്‍; കളത്തിലിറങ്ങി ഡികെ ശിവകുമാര്‍, ഇത് അംഗീകരിക്കില്ല

 സര്‍ക്കാര്‍ പറഞ്ഞിട്ടും കാര്യമില്ല... കാസര്‍കോട് നിരത്തിലിറങ്ങിയത് 17 കെഎസ്ആര്‍ടിസി ബസ്സുകള്‍, കാരണം സര്‍ക്കാര്‍ പറഞ്ഞിട്ടും കാര്യമില്ല... കാസര്‍കോട് നിരത്തിലിറങ്ങിയത് 17 കെഎസ്ആര്‍ടിസി ബസ്സുകള്‍, കാരണം

English summary
kuwait municipality to dismiss 5 of its expatriate employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X