കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ കാലാവധി കഴിഞ്ഞവർക്ക് നിർണായക പ്രഖ്യാപനം: കുവൈത്തിലെ പ്രവാസികൾക്ക് മൂന്ന് മാസത്തേക്ക് സൌജന്യ വിസ

Google Oneindia Malayalam News

കുവൈത്ത് സിറ്റി: വിസ കാലാവധി അവസാനിക്കുന്ന പ്രവാസികൾക്ക് അനുകൂല പ്രഖ്യാപനവുമായി കുവൈത്ത്. വിസാ കാലാവധി തീരുന്നവർക്ക് മൂന്ന് മാസത്തേക്ക് സൌജന്യമായി വിസ നീട്ടി നൽകാമെന്നാണ് പ്രഖ്യാപനം. മാർച്ച് ഒന്നിനും 31നും ഇടയിൽ വിസാ കാലാവധി കഴിഞ്ഞവർക്കാണ് ഈ അവസരം ലഭിക്കുക. കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസി കുനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

'ആ മഴു' പിണറായി വിജയൻ എറിഞ്ഞത് തന്നെയാണ്, കെഎം ഷാജിയുടെ വായടപ്പിച്ച് റഹീമിന്റെ ചൂടൻ മറുപടി! 'ആ മഴു' പിണറായി വിജയൻ എറിഞ്ഞത് തന്നെയാണ്, കെഎം ഷാജിയുടെ വായടപ്പിച്ച് റഹീമിന്റെ ചൂടൻ മറുപടി!

നിലവിൽ കുവൈത്തിൽ കഴിയുന്ന വിസാ കാലാവധി അവസാനിച്ചവർക്ക് മാത്രമേ വിസ നീട്ടിക്കിട്ടുന്നതിനായി അപേക്ഷിക്കാൻ കഴിയൂ. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് വിവിധ മന്ത്രാലയങ്ങൾ അടച്ചിട്ടിരുന്നു. ഇതോടെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്നത്. സ്പോൺസർമാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം.

visa-1587

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറായി യുഎഇ | Oneindia Malayalam

കഴിഞ്ഞ മാസം കുവൈത്ത് ആഭ്യന്തര മന്ത്രാലയം കൊറോണ വ്യാപനം തടയുന്നതിന് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിനായി സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. നിലവിൽ കുവൈത്തിൽ താമസിക്കുന്നവർക്ക് വിസ ഒരു പാസ്പോർട്ടിൽ നിന്ന് മറ്റൊരു പാസ്പോർട്ടിലേക്ക് മാറ്റുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്. ഇംഗ്ലീഷിൽ പേരുകൾ പരിഷ്കരിക്കുന്നതിനും സ്പോൺസർ- ഫാമിലി റെഡിസൻസികൾ എന്നിവ പരിഷ്കരിക്കുന്നതിനും അവസരമുണ്ട്. കുവൈത്തിൽ 1405 പേർക്കാണ് ഇതിനകം കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. മൂന്ന് പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. എന്നാൽ 206 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

English summary
Kuwait offer free visa extension for three months for expired residencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X