കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് പോളിങ് ബൂത്തിലേക്ക്; 123 വോട്ടിങ് കേന്ദ്രങ്ങള്‍, പ്രചാരണമില്ലാത്ത തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റില്ല, ബോര്‍ഡുകളും ബാനറുകളുമില്ല. സ്ഥാനാര്‍ഥികളുടെ വീട് കയറിയുള്ള പ്രചാരണമില്ല, പാര്‍ട്ടി സ്ഥാനാര്‍ഥികളില്ല.... പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്ന് പറയുമ്പോള്‍ മനസില്‍ മിന്നിമറിയുന്ന ഒരു ആരവവുമില്ലാതെ കുവൈത്തില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. വ്യക്തികളാണ് മല്‍സരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനത്തിന് കുവൈത്തില്‍ വിലക്കുണ്ട്.

k

വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. 10 മണ്ഡലങ്ങളാണുള്ളത്. ഓരോ മണ്ഡലത്തില്‍ നിന്നും അഞ്ച് പേരെ വീതം തിരഞ്ഞെടുക്കും. രാജഭരണമുള്ള നാടാണ് കുവൈത്ത്. എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പാര്‍ലമെന്റും ഭരണകൂടം നിയോഗിക്കുന്ന സര്‍ക്കാരും ചേര്‍ന്നുള്ള ജനാധിപത്യ സംവിധാനമാണിവിടെ. ഇന്ത്യന്‍ ജനാധിപത്യവുമായി താരതമ്യം ചെയ്യാന്‍ പ്രയാസമാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമിട്ടു എന്നത് കുവൈത്തിന്റെ കാര്യത്തില്‍ എടുത്തുപറയേണ്ടതാണ്.

നാളെ മുതല്‍ യുഎഇയില്‍ വന്‍ മാറ്റം; 1000 ദിവസത്തിന് ശേഷം!! മാസ്‌ക് ഒഴിവാക്കിയത് മാത്രമല്ലനാളെ മുതല്‍ യുഎഇയില്‍ വന്‍ മാറ്റം; 1000 ദിവസത്തിന് ശേഷം!! മാസ്‌ക് ഒഴിവാക്കിയത് മാത്രമല്ല

123 സ്‌കൂളുകള്‍ പോളിങ് സ്‌റ്റേഷനാക്കി മാറ്റിയിരിക്കുകയാണിപ്പോള്‍. 118 സ്‌കൂളുകള്‍ സാധാരണ പോളിങ് കേന്ദ്രങ്ങളാകും. അഞ്ച് സ്‌കൂളുകള്‍ പ്രധാന വോട്ടിങ് കേന്ദ്രവും. എല്ലാ സ്‌കൂളുകളിലും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പബ്ലിക് സര്‍വീസ് ഡയറക്ടര്‍ ഫറാസ് കര്‍ച്ചി വിശദീകരിച്ചു.

സംഭാവന നല്‍കുന്നതില്‍ എന്താണ് കുഴപ്പം? കോണ്‍ഗ്രസ് യാത്രയ്ക്ക് ഇ ശ്രീധരന്‍ വക സംഭാവനസംഭാവന നല്‍കുന്നതില്‍ എന്താണ് കുഴപ്പം? കോണ്‍ഗ്രസ് യാത്രയ്ക്ക് ഇ ശ്രീധരന്‍ വക സംഭാവന

കുവൈത്ത് പൗരന്മാര്‍ക്ക് മാത്രമാണ് വോട്ടവകാശം. മലയാളികള്‍ക്കിടയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ചര്‍ച്ചയാണെങ്കിലും കുവൈത്തിലുള്ള എല്ലാ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് വലിയ ആവേശം നല്‍കുന്നില്ല എങ്കിലും തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് വിദേശ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ പേരെ കുവൈത്ത് സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കുവൈത്ത് ജനസംഖ്യയുടെ പകുതിയിലധികം പേര്‍ വിദേശികളാണ്.

English summary
Kuwait Parliament Election On Thursday; 123 School Changed As Polling Stations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X