15 വര്‍ഷത്തിനുശേഷം ആദ്യമായി കുവൈത്ത് കമ്മിബജറ്റ് അവതരിപ്പിച്ചു
കുവൈത്ത് സിറ്റി: ആഗോള തലത്തില്‍ എണ്ണവിലയിടിവ് സാരമായി ബാധിച്ചത് ഗള്‍ഫ് രാജ്യങ്ങളെയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം മാറ്റിവെക്കുന്നതില്‍ ഒട്ടും മടി കാണിക്കാത്ത കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പക്ഷെ ഇത്തവണ പണത്തെ ഒന്നു മുറുകി പിടിച്ചിരിക്കുകയാണ്. ഏഴ് ബില്യണ്‍ കുവൈത്ത് ദിനാറിന്റെ കമ്മി ബജറ്റാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതും കണക്കു കൂട്ടലുകളെ തെറ്റിച്ചിരിക്കുകയാണ്. അത്‌കൊണ്ടു തന്നെ രാജ്യത്ത് പൊതുഫണ്ട് വിനിയോഗത്തില്‍ നിയന്ത്രണം ആവശ്യമാണെന്ന് ധനകാര്യ മന്ത്രി അനസ് അല്‍ സാലെ പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു.

രണ്ടായിരത്തിനു ശേഷം ഇതാദ്യമായാണ് കുവൈത്ത് കമ്മി ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാല്‍ തുടങ്ങി വെച്ച പദ്ധതികളും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടക്കമില്ലാതെ തുടരുമെന്ന് പാര്‍ലമെന്റ് ബജറ്റ് കമ്മിറ്റി തലവന്‍ അദ്‌നാന്‍ അബ്ദുല്‍ സമദ് വ്യക്തമാക്കി. ഏതാണ്ട് 2.7 മില്യണ്‍ ബാരല്‍ എണ്ണയാണ് പ്രതിദിനം കുവൈത്ത് ഉല്‍പാദിപ്പിക്കുന്നത് .












Click it and Unblock the Notifications