• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുവൈത്ത്‌ പാർലമന്റ്‌ തിരഞ്ഞെടുപ്പ്: വിദേശികള്‍ക്കെതിരെ പ്രസ്താവന നടത്തിയ എംപിയുള്‍പ്പടെ പരാജയപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്‍റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച്. ഏക സിറ്റിങ് വനിതാ എംപിയായ സഫാ അൽ ഹാഷിം ഉള്‍പ്പടെ നിലവിലെ പാര്‍ലമെന്‍റ് അംഗങ്ങളില്‍ പലരും പരാജയപ്പെട്ടു. കൊവിഡ് വ്യാപനത്തിന്‍റെ ഭീഷണിയുണ്ടായിരുന്നെങ്കിലും 66 ശതമനത്തോളം പോളിങ് രേഖപ്പെടുത്തി. പ്രതീക്ഷിച്ചതിലും കൂടുതല്‍ പോളിങ് നടന്നെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ശനമായ ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പോളിങ് സ്റ്റേഷന് മുന്നില്‍ പലപ്പോഴും നീണ്ട ക്യൂവും ശക്തമായ തിരക്കും അനുഭവപ്പെട്ടിരുന്നു.

കുവൈത്ത് പാര്‍ലമെന്‍റിലേക്ക്

കുവൈത്ത് പാര്‍ലമെന്‍റിലേക്ക്

2016 ന് ശേഷം ഇതാദ്യമായാണ് കുവൈത്ത് പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിപ്പെട്ട രണ്ട് എംപിമാരുടെ മണ്ഡലങ്ങളിലേക്ക് മാത്രമാണ് ഇതിനിടയില്‍ തിരഞ്ഞെടുപ്പ് നടന്നത്. നിശ്ചിതമായ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും, കുവൈറ്റ് ഭരണഘടനയുടെ ആർട്ടിക്കിൾ 87 അനുസരിച്ച്, പൊതുതെരഞ്ഞെടുപ്പ് അവസാനിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പാർലമെന്റ് ആദ്യ സമ്മേളനം നടത്തണം.

മത്സര രംഗത്ത്

മത്സര രംഗത്ത്

നിലവിലെ എംപിമാര്‍ ഉള്‍പ്പടെ ആകെ 342 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റുകളും ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളും മുന്‍തൂക്കം ഉണ്ടാക്കിയതായാണ് സൂചന. കഴിഞ്ഞ പാര്‍ലമെന്റിലെ ഏക വനിതാ അംഗം കൂടിയായിരുന്നു സഫാ അല്‍ ഹാഷിം ഉള്‍പ്പടെ 29 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരില്‍ ആരും ഇത്തവണ വിജയിച്ചില്ല

സഫ അല്‍ ഹാഷിമ

സഫ അല്‍ ഹാഷിമ

സഫ അല്‍ ഹാഷിമ വിദേശികള്‍ക്കെതിരെ നടത്തിയ പ്രസ്താവനകള്‍ നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മൂന്നാം മണ്ഡലത്തില്‍ നിന്നുമായിരുന്നു സഫ ഇത്തവണ ജനവിധി തേടിയത്. എന്നാല്‍ കനത്ത പരാജയമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. നാലാം തവണ ജനവിധി തേടിയ അവര്‍ ഇത്തവണ ഏറ്റവും അധികം വോട്ടുകള്‍ നേടിയ സ്ഥാനാര്‍ത്ഥിയെക്കാല്‍ ബഹുദൂരം പിന്നിലുമായി.

പരാജയപ്പെടുന്നത്

പരാജയപ്പെടുന്നത്

മൂന്ന് തവണയും വിജയിച്ച സഫ ആദ്യമായാണ് പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. ഇത്തവണ ഇവര്‍ക്ക് ആയിരം വോട്ടുകള്‍ പോലും തികയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള വിദേശികള്‍ ശ്വസിക്കുന്ന വായുവിനും ഉപയോഗിക്കുന്ന വഴികള്‍ക്കും വരെ നികുതി ചുമത്തണം എന്ന് തുടങ്ങിയ പ്രസ്താവനകളായിരുന്നു സഫ നടത്തിയിരുന്നത്. രാജ്യത്തെ ഗതാഗത കുരുക്കിനും കാരണം വിദേശികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മന്ത്രിയും

മന്ത്രിയും

നിലവിലെ മന്ത്രിസഭയിലെഏക പാർലമന്റ്‌ അംഗവും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും ആയിരുന്ന മുഹമ്മദ്‌ അൽ ജുബൈറും പരാജയപ്പെട്ടവരില്‍ പെടുന്നു. മൂന്നാം മണ്ഡലത്തില്‍ നിന്നുമായിരുന്നു ഇദ്ദേഹം മത്സരിച്ചത്. 43 സിറ്റിങ് എംപിമാര്‍ മത്സരിച്ചതില്‍ 24 പേര്‍ പരാജയപ്പെട്ടപ്പോള്‍ 19 പേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ മർസ്സൂഖ്‌ അൽ ഘാനത്തിന് രണ്ടാം മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടാനായി.

ഹംദാൻ സാലിം

ഹംദാൻ സാലിം

അഞ്ചാം മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഹംദാൻ സാലിം അൽ ആസ്മിയാണ് ഏറ്റഴും അധികം വോട്ടുകള്‍ നേടി വിജയിച്ച സ്ഥാനാര്‍ത്ഥി. 8387 വോട്ടുകളാണു ഇദ്ദേഹം കരസ്ഥമാക്കിയത്‌. ഉസാമ അൽ ഷാഹീനാണു ഏറ്റവും കുറഞ്ഞ വോട്ടുകൾ നേടി വിജയിച്ച സ്ഥാനാർത്ഥി. ഒന്നാം മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഇദ്ദേഹത്തിന് 2167 വോട്ടുകളാണ് ലഭിച്ചത്.

ആകെ വോട്ടര്‍മാര്‍

ആകെ വോട്ടര്‍മാര്‍

ആകെ അഞ്ച് മണ്ഡലങ്ങളിലായി 567694 വോട്ടര്‍മാരായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. ഓരോ മണ്ഠലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ ലഭിക്കുന്ന പത്ത്‌ സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക. ആദ്യ ഫലങ്ങള്‍ രാവിലയോടെ തന്നെ പുറത്ത് വന്നിരുന്നെങ്കിലും ഒരിടത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഫല പ്രഖ്യാപനം വൈകുകയായിരുന്നു. മൂന്നാം മണ്ഡലത്തിലായിരുന്നു വോട്ടെണ്ണലിനെ തുടര്‍ന്ന് തര്‍ക്കം ഉണ്ടായത്.

English summary
Kuwait Parliamentary Election Results: Defeat to 24 sitting MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X