കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാവുന്ന നീക്കവുമായി കുവൈത്ത്; അയക്കുന്ന പണത്തിന് നികുതി വരുന്നു

  • By Aami Madhu
Google Oneindia Malayalam News

കുവൈത്ത് സിറ്റി; ഏറ്റവും അവസാനമായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം 16764 പേര്‍ക്കാണ് കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 332 പേര്‍ ഇന്ത്യക്കാരാണ് എന്നുള്ളത് മലയാളികള്‍ അടക്കമുള്ള പ്രവാസികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Recommended Video

cmsvideo
Kuwait plans to introduce tax on NRI money | Oneindia Malayalam

ഇതോടെ കുവൈത്തില്‍ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5406 ആയി. 121 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയും വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

 ആശങ്ക വർധിപ്പിക്കുന്നു

ആശങ്ക വർധിപ്പിക്കുന്നു

ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ വിവിധ തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കുവൈത്ത് ഭരണകൂടം രാജ്യത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികളെ നേരിട്ടു ബാധിക്കുന്ന നടപടികളും ഇതില്‍ ഉണ്ടെന്നുള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

 നികുതി ഏർപ്പെടുത്തണം

നികുതി ഏർപ്പെടുത്തണം

വിദേശ തൊഴിലാളികള്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി എര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പാര്‍ലമെന്റിന്റെ മാന്‍പവര്‍ റിസോര്‍സസ് കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

 അഞ്ച് ശതമാനം നികുതി

അഞ്ച് ശതമാനം നികുതി

പുറത്തേക്ക് അയക്കുന്ന പണത്തിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഇത് പാര്‍ലമെന്റ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ഖലില്‍ അല്‍ സാലെ ആവശ്യപ്പെടുന്നു. ധനകാര്യ-സാമ്പത്തിക സമിതി അംഗീകരിച്ച നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ പരിഗണനയിലാണിപ്പോള്‍.

 വരുമാനത്തിന് സാധ്യമായ ശ്രോതസ്

വരുമാനത്തിന് സാധ്യമായ ശ്രോതസ്

നിലവിലെ പ്രതിസന്ധിയില്‍ സാമ്പത്തിക വരുമാനത്തിന് സാധ്യമായ സ്രോതസ്സ് ആണ് വിദേശികളുടെ പണമിടപാടിനുള്ള നികുതിയെന്നും അദ്ദേഹം വിശദീകരിച്ചു. 4.2 ബില്യണ്‍ ഡോളറിലേറെയാണ് വിദേശികള്‍ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുന്ന പണമെന്നും ഖലീല്‍ അല്‍സാലെ പറഞ്ഞു.

 പ്രതീക്ഷ ഇങ്ങനെ

പ്രതീക്ഷ ഇങ്ങനെ

വിവിധ എംപിമാരും ഇത്തരമൊരു നിര്‍ദ്ദേശം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. അതേസമയം ഇത്തരം നികുതി ഏര്‍പ്പെടുത്തിയാല്‍ അത് ബ്ലാക്ക് മാര്‍ക്കറ്റിനെ പ്രോല്‍സാഹിപ്പിക്കുന്നതാവും എന്നാണ് സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പടെ സാമ്പത്തിക രംഗത്തുള്ളവരുടെ പ്രതികരണം. ഹവാല ഉള്‍പ്പടേയുള്ള സജീവമാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് കടക്കില്ലെന്നാണ് പ്രതീക്ഷ.

പുതിയ തന്ത്രങ്ങളുമായി ഡികെ ശിവകുമാർ; കോൺഗ്രസും ജെഡിഎസും സഖ്യത്തിലേക്ക്?ദേവഗൗഡയുടെ പിറന്നാളിനെത്തിപുതിയ തന്ത്രങ്ങളുമായി ഡികെ ശിവകുമാർ; കോൺഗ്രസും ജെഡിഎസും സഖ്യത്തിലേക്ക്?ദേവഗൗഡയുടെ പിറന്നാളിനെത്തി

അപ്രതീക്ഷിത നീക്കം;കോണ്‍ഗ്രസുമായി മമതയും കൈകോര്‍ക്കുന്നു,ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പുതിയ നീക്കംഅപ്രതീക്ഷിത നീക്കം;കോണ്‍ഗ്രസുമായി മമതയും കൈകോര്‍ക്കുന്നു,ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പുതിയ നീക്കം

രമ്യ ഹരിദാസിന്റെയും കെ ബാബുവിന്റെയും പരിശോധനാ ഫലം നെഗറ്റീവ്: ക്വാറന്റൈൻ തുടരും..രമ്യ ഹരിദാസിന്റെയും കെ ബാബുവിന്റെയും പരിശോധനാ ഫലം നെഗറ്റീവ്: ക്വാറന്റൈൻ തുടരും..

English summary
Kuwait plans to introduce tax on NRI money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X