കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് തകരുന്നു; മൂന്ന് തടസങ്ങള്‍ നീക്കിയാല്‍ മാത്രം രക്ഷപ്പെടാം, റേറ്റിങ് കുറച്ച് മൂഡിസ്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. സാമ്പത്തിക നില ഭദ്രമല്ലാത്തതിനാല്‍ കുവൈത്തിന്റെ റേറ്റിങ് മൂഡിസ് കുറച്ചു. ആദ്യമായിട്ടാണ് മൂഡിസ് കുവൈത്തിന്റെ റേറ്റിങ് കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് പണം കടമെടുക്കാന്‍ കുവൈത്തിന് കൂടുതല്‍ തടസം സൃഷ്ടിക്കുന്നതാണ് റേറ്റിങ് ഏജന്‍സിയുടെ നടപടി. കുവൈത്തിന്റെ തിരിച്ചടവ് ശേഷി കുറഞ്ഞുവെന്ന് പ്രകടമാകുകയാണ് മൂഡിസ് റേറ്റിങ് കുറച്ചതിലൂടെ.

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യപ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യ

പണത്തിന്റെ ദ്രവ്യത പ്രതിസന്ധിയിലാണ്. ഭരണ സംവിധാനവും സ്ഥാപനങ്ങളുടെ കാര്യ ശേഷിയും നഷ്ടമാകുന്നു എന്നെല്ലാമാണ് റേറ്റിങ് കുറയ്ക്കുമ്പോള്‍ മൂഡീസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കുവൈത്തിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറണമെങ്കില്‍ മൂന്ന് മാറ്റങ്ങള്‍ സംഭവിച്ചേ പറ്റൂ. വിശദാംശങ്ങള്‍ ഇങ്ങനെ....

മൂന്ന് പ്രതിസന്ധി

മൂന്ന് പ്രതിസന്ധി

മൂന്ന് പ്രതിസന്ധിയാണ് കുവൈത്ത് നിലവില്‍ നേരിടുന്നത്. ഒന്ന് കൊറോണ രോഗമാണ്. മറ്റൊന്ന് എണ്ണവില കുറഞ്ഞതാണ്. മൂന്നാമത്തേത് സര്‍ക്കാരും പാര്‍ലമെന്റും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തതാണ്. ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടാല്‍ മാത്രമേ കുവൈത്തിന്റെ റേറ്റിങ് ഉയരുകയുള്ളൂ.

തിരിച്ചടവ് ശേഷി കുറയും

തിരിച്ചടവ് ശേഷി കുറയും

മൂഡിസ് പോലുള്ള ഏജന്‍സികള്‍ റേറ്റിങ് കുറച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണ് എന്ന് ചുരുക്കം. അങ്ങനെ വരുമ്പോള്‍ വിദേശത്ത് നിന്ന് കടം ലഭിക്കാന്‍ പ്രയാസം നേരിടും. തിരിച്ചടവ് ശേഷി ഇല്ല എന്ന പ്രചാരണം വരും. ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പു കുത്തുകയും ചെയ്യും.

ശമ്പളം നല്‍കാന്‍ പണമില്ല

ശമ്പളം നല്‍കാന്‍ പണമില്ല

കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലാതായി വരുന്നു എന്ന് കഴിഞ്ഞ മാസം ധനമന്ത്രി ബറാക് അല്‍ ശീതന്‍ വ്യക്തമാക്കിയിരുന്നു. കടം പരിധി ഉയര്‍ത്താന്‍ പാര്‍ലമെന്റിന്റെ അനുമതി തേടുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദേശ വിപണിയില്‍ നിന്ന് കടമെടുക്കുന്നതിന് പാര്‍ലമെന്റ് അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ അനാവശ്യ ചെലവ് ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് അനുമതി നല്‍കുന്നില്ല.

മന്ത്രി പറഞ്ഞത്

മന്ത്രി പറഞ്ഞത്

ഒരു ഗള്‍ഫ് രാജ്യം ഇത്രയും പ്രതിസന്ധി നേരിടുന്നത് ആദ്യമായിട്ടാണ്. ഒക്ടോബര്‍ വരെയുള്ള ശമ്പളം നല്‍കാന്‍ പണമുണ്ട്. അതിന് ശേഷം പണില്ലാത്ത അവസ്ഥയാണ് എന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരുന്നത്. ഓരോ മാസവും 170 കോടി ദിനാര്‍ ജനറല്‍ റിസര്‍വ് ഫണ്ടില്‍ നിന്ന പിന്‍വലിച്ചാണ് രാജ്യം മുന്നോട്ടു പോകുന്നത്. എണ്ണ വരുമാനത്തെ കൂടുതല്‍ ആശ്രയിക്കുന്നതാണ് കുവൈത്തിന്റെ സാമ്പത്തിക രംഗം.

മാറ്റം പ്രതീക്ഷിക്കാനാകില്ല

മാറ്റം പ്രതീക്ഷിക്കാനാകില്ല

എണ്ണവില വര്‍ധിച്ചാല്‍ കുവൈത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടും. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ എണ്ണയ്ക്ക് ചെലവ് കുറഞ്ഞതും വില ഇടിഞ്ഞതുമാണ് പ്രശ്‌നമായത്. അത്ര പെട്ടെന്ന് ഇക്കാര്യത്തില്‍ മാറ്റം പ്രതീക്ഷിക്കാനാകില്ല. വിപണിയില്‍ നിന്ന് കടമെടുക്കാന്‍ പാര്‍ലമെന്റ് അനുമതി നല്‍കാത്തതാണ് മറ്റൊരു തടസം. ബന്ധപ്പെട്ട നിയമം പാസാക്കിയില്ലെങ്കില്‍ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലാകും.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam
4600 കോടി ഡോളറിന്റെ കമ്മി

4600 കോടി ഡോളറിന്റെ കമ്മി

എഎ2 വില്‍ നിന്ന് എ1ലേക്കാണ് കുവൈത്തിന്റെ റേറ്റിങ് കുറച്ചിരിക്കുന്നത്. 4600 കോടി ഡോളറിന്റെ സാമ്പത്തിക കമ്മിയാണ് കുവൈത്ത് ഇപ്പോള്‍ നേരിടുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ നിന്ന് 300 കോടി ഡോളറോളം കുവൈത്ത് വെട്ടിക്കുറച്ചിരിക്കുകയാണ്. കടമെടുക്കല്‍ പരിധി ഉയര്‍ത്താന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയാല്‍ കുവൈത്ത് താല്‍ക്കാലികമായി രക്ഷപ്പെടും.

സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ്സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ്

കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചുകശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

English summary
Kuwait rating downgrades by Moody's agency over liquidity crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X