കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താൽക്കാലിക വിലക്ക് നീക്കി കുവൈത്ത്: 21 മുതൽ വിദേശികള്‍ക്ക് പ്രവേശനം, ഇന്ത്യക്കാർക്ക് തിരിച്ചടി

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രണ്ടാഴ്ചത്തെ താൽക്കാലിക വിലക്ക് നീങ്ങുന്നു. ഇതോടെ ഫെബ്രുവരി 21 മുതൽ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയും. എന്നാൽ യാത്രാ നിയന്ത്രണമുള്ള ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈത്തിലേക്ക് എത്താൻ കഴിയില്ല. കുവൈത്ത് വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മാത്രമേ രാജ്യത്തേക്ക് എത്താൻ സാധിക്കൂ.

കൊവിഡ് കാല കേരളത്തിലെ പൊതുവിദ്യാഭ്യാസം, യൂനിസെഫ് റിപ്പോർട്ട് നാടിന് സമർപ്പിച്ച് വിദ്യാഭ്യാസ മന്ത്രികൊവിഡ് കാല കേരളത്തിലെ പൊതുവിദ്യാഭ്യാസം, യൂനിസെഫ് റിപ്പോർട്ട് നാടിന് സമർപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇത്തരത്തിൽ കുവൈത്തിലേക്ക് പുറപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശികളാണ് ദുബായിൽ കുടുങ്ങിക്കിടന്നിരുന്നത്. കുവൈത്ത് നിയന്ത്രണം നീക്കിയതോടെ ഇവർക്ക് 21 മുതൽ കുവൈത്തിലേക്ക് പോകാൻ സാധിക്കും. എന്നാൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലേക്കുള്ള വിമാനങ്ങളിലെ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 35 യാത്രക്കാർക്കാണ് ഒരു വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതിയുള്ളത്. അതേ സമയം കുവൈത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന വിമാനങ്ങളിൽ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

541-kuwait45-

മറ്റ് രാജ്യങ്ങളിൽ നിന്ന് കുവൈത്തിലെത്തുന്നവർക്ക് ഏഴ് ദിവസം സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് ചട്ടം. ഓരോ യാത്രക്കാരനും വിമാനത്താവളത്തിലെത്തുമ്പോഴും എത്തി ഏഴാം ദിവസവും ആർടിപിസിആർ പരിശോധന നടത്തേണ്ടതുണ്ട്. ക്വാറന്റൈനിൽ കഴിയുന്നതിനായി നിലവിൽ 43 ഹോട്ടലുകള്‍ കുവൈത്ത് ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. kuwaitmosafer.com എന്ന വെബ്സൈറ്റ് വഴിയാണ് ഹോട്ടൽ ബുക്ക് ചെയ്യാനുള്ള സൌകര്യമൊരുക്കിയിട്ടുള്ളത്. ഫൈവ് സ്റ്റാർ, ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളാണ് ക്വാറന്റൈനിൽ കഴിയുന്നതിനായി ഒരുക്കിയിട്ടുള്ളത്.

English summary
Kuwait removes temporary travel ban, and allows foreigners from February 21st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X