കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് നിന്ന് എത്തുന്നവരുടെ എണ്ണം കുറച്ച് കുവൈത്ത്; കൊറോണ നിയന്ത്രണം വീണ്ടും

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് ഭരണകൂടം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. വിദേശത്ത് നിന്ന് ഓരോ ദിവസവും കുവൈത്തില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തി. 80 ശതമാനമാക്കിയാണ് കുറച്ചത്. കുവൈത്തിലെ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമല്ല.

f

ബ്രിട്ടനില്‍ നിന്ന് കുവൈത്തിലെത്തിയവര്‍ക്ക് പുതിയ തരം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച ബ്രിട്ടിനില്‍ നിന്നെത്തിയ രണ്ടു യുവതികള്‍ക്കാണ് രോഗം കണ്ടത്. തുടര്‍ന്നാണ് ശക്തമായ നിയന്ത്രണം ഇനിയും ഏര്‍പ്പെടുത്തിയേക്കാമെന്ന് വാര്‍ത്ത വന്നത്. ജനുവരി 24 മുതല്‍ ഫെബ്രുവരി ആറ് വരെ സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ കുവൈത്ത് എയര്‍വേയ്‌സ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെത്തുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പിന്റെയും വ്യോമയാന വിഭാഗത്തിന്റെയും ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ കുവൈത്ത് എയര്‍വേയ്‌സ് തീരുമാനിച്ചത്.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നുഎത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

അതേസമയം, കുവൈത്തിലെ വീട്ടുജോലിക്കാര്‍ക്കും ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിനും ഈ നിയന്ത്രണത്തില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ അടിച്ചിടാനായിരുന്നു അധികൃതരുടെ നിര്‍ദേശം എന്നാണ് അല്‍ അന്‍ബഅ പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം വിമാനത്താവള അധികൃതര്‍ പൂര്‍ണമായി പാലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് യാത്രക്കാരുടെ എണ്ണം കുറയ്ക്കാന്‍ വേണ്ട നടപടി സ്വീകരിച്ചതെന്നും പത്രം പറയുന്നു.

പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...

ഗള്‍ഫ് മേഖലയില്‍ കൊറോണ രോഗം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച രാജ്യമാണ് കുവൈത്ത്. ഒട്ടേറെ വിദേശികള്‍ക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു. ഇതില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Kuwait restricted Passengers Arrivals through Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X