കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് പ്രധാനമന്ത്രിയെ വീണ്ടും നിയമിച്ച് അമീര്‍, ശൈഖ് സബാഹിന് മാറ്റമില്ല, മന്ത്രിസഭ രൂപീകരിക്കും

Google Oneindia Malayalam News

ദോഹ: കുവൈത്തില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ച് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബീര്‍ അല്‍ സബാ. നേരത്തെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖാലിദ് അല്‍ സബായെ തന്നെയാണ് വീണ്ടും നിയമിച്ചിരിക്കുന്നത്. നേരത്തെ പാര്‍ലമെന്റും പ്രധാനമന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു. ഭരണഘടനാ തീരുമാനങ്ങളില്‍ സബായെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തെ പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ പാസാക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂപപ്പെട്ടത്. മന്ത്രിമാരുടെ തിരഞ്ഞെടുപ്പില്‍ അടക്കം പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ആരോപണം.

1

പുതിയ പ്രധാനമന്ത്രി തിരഞ്ഞെടുത്ത കാര്യം ദേശീയ അസംബ്ലിയെ അറിയിച്ച ശേഷം ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഒരു മാസം മാത്രം നീണ്ട മന്ത്രിസഭയാണ് നേരത്തെ രാജിവെച്ചത്. ജനുവരി 12നായിരുന്നു രാജി. പ്രധാനമന്ത്രി അല്‍ സബാഹ് കൊട്ടാരത്തിലെത്തിയാണ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് രാജി സമര്‍പ്പിച്ചത്. നേരത്തെ 50 അംഗ പാര്‍ലമെന്റിലെ 38 അംഗങ്ങളുടെ പിന്തുണയോടെ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി പ്രക്യാപിച്ചത്.

സ്പീക്കറെയും പാര്‍ലമെന്ററി കമ്മിറ്റികളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് നേരത്തെ അംഗങ്ങള്‍ നടത്തിയത്. ഇതേ തുടര്‍ന്ന് അടിയന്തര ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി മുഴുവന്‍ മന്ത്രിമാരോടും രാജി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി അമീറിനെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയായിരുന്നു.

സെപ്റ്റംബറില്‍ അധികാരമേറ്റ ശേഷം ഖത്തര്‍ അമീറിന്റെ ഏറ്റവും രാഷ്ട്രീയ വെല്ലുവിളിയായിട്ടാണ് ഇതിനെ കണ്ടിരുന്നത്. നേരത്തെ തന്നെ എണ്ണവിലയിലെ ഇടിവില്‍ അടക്കം സാമ്പത്തിക പ്രതിസന്ധി കുവൈത്ത് നേരിടുന്നുണ്ട്. കോവിഡ് കൂടി വന്നതോടെ ഇത് ശക്തമായിരുന്നു. അതിനിടയിലാണ് രാഷ്ട്രീയ പ്രതിസന്ധി കൂടി ഉടലെടുത്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റും മന്ത്രിസഭയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. കുവൈത്ത് പാര്‍ലമെന്റിന് നിയമനിര്‍മാണം തടയാനും മന്ത്രിമാരെ ചോദ്യം ചെയ്യാനുമുള്ള അധികാരമുണ്ട്. എന്നാല്‍ അമീറിന് ഭരണഘടനാപരമായ ചില അധികാരങ്ങളുള്ളതിനാല്‍ അദ്ദേഹമാണ് അവസാന വാക്ക്.

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
kuwait's emir reappoints prime minister to form new cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X