കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തനെ ഇടിഞ്ഞ് കുവൈത്തിലെ പ്രവാസി ജനസംഖ്യ; 30 വർഷത്തിനിടയിലെ ഏറ്റവും കുറവ് കണക്ക്

Google Oneindia Malayalam News

കുവൈത്ത് സിറ്റി; കുവൈറ്റിലെ പ്രവാസി ജനസംഖ്യയില്‍ വന്‍ ഇടിവ്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ പ്രവാസി ജനസംഖ്യയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ വര്‍ഷമായി 2020 മാറിയതായി ജനസംഖ്യയുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രവാസികളുടെ എണ്ണം കുറഞ്ഞപ്പോള്‍ സ്വദേശികളുടെ എണ്ണത്തില്‍ നേരിയ വർധനവ് രേഖപ്പെടുത്തി.

kuwait

കൊവിഡ് മഹാമാരിയുടെ അനന്തരഫലമായി ഉണ്ടായ സാമ്പത്തിക അനശ്ചിതത്വം മൂലം കമ്പനികള്‍ തൊഴിലാളികളെ ഒഴിവാക്കിയതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക മേഖല അസ്ഥിരമായതോടെ പല സ്ഥാപനങ്ങളും നിലനില്‍പ്പിനായി അടച്ചുപൂട്ടുകയും തൊഴിലാളികളെ ഒഴിവാക്കുകയും ചെയ്തു. മാത്രമല്ല, തൊഴില്‍ മേഖലകളിലെ കുവൈറ്റ് വത്ക്കരണവും റസിഡന്‍സി നിയമങ്ങളിലെ മാറ്റങ്ങളും പ്രവാസികളുടെ കൊഴിഞ്ഞുപോക്കിനു കാരണമായി.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പിഎസിഐ) ഏറ്റവും പുതിയ ജനസംഖ്യാ വിവരങ്ങള്‍ പ്രകാരം കുവൈറ്റില്‍ 2020 ൽ ജനസംഖ്യ 2.2 ശതമാനം കുറഞ്ഞ് 4.68 ദശലക്ഷമായി മാറി. 2019 ല്‍ 3.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയി‌ടത്താണ് 2020 ലെ ഈ കുറവ്. കഴിഞ്‍ രണ്ട് വര്‍ഷത്തിനിടെ കുവൈറ്റ് പൗരന്മാരു‌ടെ എണ്ണം രണ്ട് ശതമാനം വര്‍ദ്ധിക്കുകയും പ്രവാസികളുടെ ജനസംഖ്യ നാലു ശതമാമം കുറയുകയുമാണ് ചെയ്തത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കില്‍ കുവൈറ്റിലെ പ്രവാസി ജനസംഖ്യ ആകെ ജനസംഖ്യയുടെ 68.7 ശതമാനാമായി മാറി.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം 130,000 ത്തിലധികം പ്രവാസികൾ ആണ് 2020 ല്‍ മാത്രം രാജ്യം വിട്ടത്. സാമ്പത്തിക മാന്ദ്യം മുതല്‍ തൊഴില്‍ നഷ്ടവും ഉയര്‍ന്ന ജീവിതച്ചിലവും ആയതോടെ പലരും കുടുംബങ്ങളെ നാട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു. 2020 ല്‍ പ്രവാസികളുടെ ആശ്രിതരുടെ എണ്ണത്തില്‍ 0.4 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ല്‍ ഈ കുറവ് ഇത് 0.3 ശതമാനമായിരുന്നു.

2019 ല്‍ 4.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ തൊഴില്‍ മേഖല 2020 ആയപ്പോഴേയ്ക്കും 4.2 ശതമാനമായി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.

തൃശ്ശൂരിൽ ഞെട്ടിക്കാനുറച്ച് സിപിഐ; മണ്ഡലം നിലനിർത്തും, വിഎസ് സുനിൽ കുമാറിന് പകരം ഇറങ്ങുക ആനി രാജ?തൃശ്ശൂരിൽ ഞെട്ടിക്കാനുറച്ച് സിപിഐ; മണ്ഡലം നിലനിർത്തും, വിഎസ് സുനിൽ കുമാറിന് പകരം ഇറങ്ങുക ആനി രാജ?

കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് ഔട്ടാകും? പകരം അഡ്വ മുഹമ്മദ് ഷാ.. കോൺഗ്രസിനും താത്പര്യംകളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് ഔട്ടാകും? പകരം അഡ്വ മുഹമ്മദ് ഷാ.. കോൺഗ്രസിനും താത്പര്യം

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

English summary
Kuwait's expatriate population decreases; The lowest figure in 30 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X