കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ നിയമം കര്‍ശനമാക്കി; സ്‌പോണ്‍സറെ വിട്ട് ജോലി ചെയ്യുന്നവര്‍ കുടുങ്ങും

തൊഴിലാളി ഒളിച്ചോടിയതാണെന്ന് കാണിച്ച് സ്‌പോണ്‍സര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവരെ പിടികൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും.

  • By Ashif
Google Oneindia Malayalam News

കുവൈത്ത് സിറ്റി: സ്‌പോണ്‍സറുടെ സ്ഥാപനത്തില്‍ നിന്നു മാറി മറ്റു ജോലികള്‍ ചെയ്യുന്ന വിദേശികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. 18ാം നമ്പര്‍ തൊഴില്‍ വിസയില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്കെതിരേയാണ് നടപടി. തൊഴിലാളി ഒളിച്ചോടിയതാണെന്ന് കാണിച്ച് സ്‌പോണ്‍സര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവരെ പിടികൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പിന്നീട് നാടുകടത്തുകയും ചെയ്യും.

Hard

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് 2016 ജനുവരിക്ക് ശേഷം ഒളിച്ചോട്ടത്തിന് കേസെടുത്തിട്ടുള്ള വിദേശികള്‍ക്കെതിരേയാണ് കര്‍ശന നടപടി സ്വീകരിക്കുക. കുടിയേറ്റ, കുറ്റാന്വേഷണ, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് നടപടിക്ക് അന്തിമ രൂപം നല്‍കിയത്.

Photo

കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ പിന്നീടൊരിക്കലും രാജ്യത്തേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത തരത്തില്‍ നടപടി സ്വീകരിക്കും. എന്നാല്‍ 2016 ജനുവരി നാലിന് മുമ്പുള്ള ഒളിച്ചോട്ട കേസുകള്‍ പരിശോധിച്ച ശേഷം സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അവരുടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാന്‍ അനുവദിക്കും.

നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌പോണ്‍സര്‍ക്ക് കീഴില്‍ അല്ല കുവൈത്തില്‍ ജോലി ചെയ്യുന്നത്. ചിലര്‍ സ്‌പോണ്‍സറുടെ അറിവോടെയാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നതും. എന്നാല്‍ സ്‌പോണ്‍സര്‍ പരാതി നല്‍കിയാല്‍ തൊഴിലാളിയുടെ നില പരുങ്ങലിലാവും. ചില സ്‌പോണ്‍സര്‍മാര്‍ അവസരം ദുരുപയോഗം ചെയ്യമോ എന്ന ആശങ്കയും വിദേശ തൊഴിലാളികള്‍ക്കുണ്ട്.

English summary
Kuwait sponsorship law reformed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X