കുവൈത്തിന്റെ പണി, ഇന്ത്യക്കുള്ള എണ്ണ കുറച്ചു: വില ഉയരും, ഇറാഖ് കനിഞ്ഞാല്‍ ഭാഗ്യം
അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതോടെ ശുദ്ധീകരണ ശേഷി 205,000 ബാരലിൽ നിന്ന് 410,000 ബാരലായി വർദ്ധിപ്പിക്കും.

ഇന്ത്യ ഉള്‍പ്പടേയുള്ള ചില ഏഷ്യന്‍ റിഫൈനറികള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിതരണം വെട്ടിക്കുറയ്ക്കാനൊരുങ്ങി കുവൈത്ത്. ഈ വർഷാവസാനം അൽ സൂർ റിഫൈനറിയിൽ പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് റിഫൈനിംഗ് സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കുവൈത്തിൽ നിന്നുള്ള കുറഞ്ഞ വിതരണം ഏഷ്യയിലേക്കുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ എണ്ണ വിതരം കർശനമാക്കുകയും ഇതിലൂടെ രാജ്യാന്തര വിപണിയിലെ എണ്ണ വില വർധനവിന് കാരണമാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍
ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ വാർഷിക കരാറുകൾ പ്രകാരം കുവൈറ്റ് എക്‌സ്‌പോർട്ട് ബ്ലെൻഡ് ക്രൂഡ് വിതരണം കുറച്ചേക്കുമെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍ (കെ പി സി) തങ്ങളുടെ ഇടപാടുകാരെ അറിയിച്ചുവെന്നാണ് രണ്ട് ഇന്ത്യൻ റിഫൈനർമാരുടെയും ഒരു ജാപ്പനീസ് റിഫൈനറുടെയും വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയത്.

രാജ്യത്തെ മുൻനിര റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍ കുവൈറ്റിൽ നിന്നുള്ള വാർഷിക എണ്ണ വാങ്ങൽ 20% അല്ലെങ്കിൽ 20,000 ബിപിഡി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തെ കരാർ പ്രകാരം ഏപ്രിൽ മുതൽ കുറഞ്ഞ എണ്ണ എടുക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് തങ്ങളുടെ സ്ഥാപനത്തെ സമീപിച്ചിട്ടുണ്ടെന്ന് രണ്ടാമത്തെ ഇന്ത്യൻ റിഫൈനിംഗ് സ്രോതസ്സും വ്യക്തമാക്കുന്നു.

അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം
ഇതേക്കുറിച്ച് പ്രതികരിക്കാൻ കെ പി സി ഇതുവരെ തയ്യാറായില്ല. അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം കുവൈറ്റ് ആരംഭിച്ചതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് വലീദ് അൽ ബദർ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
Vastu Tips: സൂര്യന്‍ അസ്തമിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാനേ പാടില്ല, ചെയ്താല്‍...

പ്രതിദിനം 615,000 ബാരൽ (ബിപിഡി) റിഫൈനറിക്ക് തുല്യ ശേഷിയുള്ള മൂന്ന് മേഖലയാണ് ഇവിടെയുള്ളത്. അൽ സോറിലെ മൂന്നാമത്തെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ് ഓഗസ്റ്റിൽ നടപ്പിലാവുമെന്നും കൺസൾട്ടൻസി എഫ് ജി ഇ പ്രതീക്ഷിക്കുന്നു. അതേസമയം ജാപ്പനീസ് റിഫൈനിംഗ് സ്രോതസ്സ് കെപിസി എത്ര വോളിയം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വിതരണം കുറയ്ക്കുന്നതിനുള്ള ചർച്ചകൾക്കായി കെപിസി ജപ്പാനിലെ മറ്റ് റിഫൈനറികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തുന്നു.

കുവൈത്തിൽ നിന്നുള്ള എണ്ണ വരവിലെ കുറവ്
കുവൈത്തിൽ നിന്നുള്ള എണ്ണ വരവിലെ കുറവ് നികത്താന്‍, ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ ഇറാഖിലെ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുമായി (സോമോ) ചർച്ചകള്‍ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. 2022-ൽ 190,000 ബിപിഡി എണ്ണയായിരുന്നെങ്കിൽ 2023-ൽ ഇറാഖിൽ നിന്ന് 210,000 ബിപിഡി എണ്ണയാണ് ഐഒസി ഇറക്കുമതി ചെയ്യാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായ ഇറാഖും മിക്ക ഇന്ത്യൻ റിഫൈനറുകളും തമ്മിലുള്ള വാർഷിക ക്രൂഡ് വിൽപ്പന കരാറുകൾ ജനുവരി മുതലാണ് ആരംഭിക്കുന്നത്.

അതേസമയം, അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതോടെ ശുദ്ധീകരണ ശേഷി 205,000 ബാരലിൽ നിന്ന് 410,000 ബാരലായി വർദ്ധിപ്പിക്കും. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തോടെ പരമാവധി ശുദ്ധീകരണ ശേഷി 535,000 ബാരൽ മുതൽ 615,000 ബാരൽ വരെ കൈവരിക്കുമെന്നാണ് പ്രതീക്ഷ. റിഫൈനറി പൂർണസജ്ജമാകുന്നതോടെ സൗദി അറേബ്യ കഴിഞ്ഞാൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ശുദ്ധീകരണ ശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമായും കുവൈത്ത് മാറും.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications