Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനവരി 2 മുതൽ കുവൈത്തിൽ വിമാനസർവ്വീസ് പുനരാരംഭിക്കു; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾക്ക് വിലക്ക് തുടരും

കുവൈത്ത് സിറ്റി; അന്താരാഷ്ട്ര വാണിജ്യ വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ കുവൈത്ത്.ജനവരി രണ്ട് മുതലാണ് സർവ്വീസുകൾ പുനരരാംഭിക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടത്.

ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകൾ ബ്രിട്ടണിൽറിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡിസംബർ 21 മുതലാണ് സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജനവരി ഒന്ന് വരെയായിരുന്നു വിലക്ക്. അതിർത്തികളും രാജ്യം അടച്ചിരുന്നു.പുതിയ തിരുമാനം അനുസരിച്ച് കുവൈത്തൽ നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സർവ്വീസുകൾ ജനവരി രണ്ടിന് രാവിലെ നാല് മണിക്ക് തന്നെ ആരംഭിക്കും.

 flights2-1591154639

അതേസമയം ഇന്ത്യ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടങ്ങളിൽ കൊവിഡ് കേസുകൾ കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.വി​ല​ക്കി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച താ​മ​സി​ച്ച​ശേ​ഷം കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​ണെന്ന് ഉറപ്പാക്കി കഴിഞ്ഞാൽ ഇവർക്ക് കുവൈത്തിലേക്ക് വരാൻ അനുമതിയുണ്ട്.

ഇ​ന്ത്യ, അ​ർ​മേ​നി​യ, ബം​ഗ്ലാ​ദേ​ശ്, ​ബോ​സ്​​നി​യ ആ​ൻ​ഡ്​ ഹെ​ർ​സ​ഗോ​വി​ന, ബ്ര​സീ​ൽ, ചി​ലി, ചൈ​ന, വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ, പാ​കി​സ്​​താ​ൻ, പ​നാ​മ, പെ​റു,കൊ​ളം​ബി​യ, ഡൊ​മി​നി​ക്​ റി​പ്പ​ബ്ലി​ക്, ഇൗ​ജി​പ്​​ത്, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ൻ, ഇ​റാ​ഖ്, ഇ​റ്റ​ലി, ഹോ​േ​ങ്കാ​ങ്, ഹം​ഗ​റി,സെ​ർ​ബി​യ, സ്​​പെ​യി​ൻ, ശ്രീ​ല​ങ്ക, സി​റി​യ, യ​മ​ൻ, ബ്രി​ട്ട​ൻ, അ​ർ​ജ​ൻ​റീ​ന, ല​ബ​നാ​ൻ, മെ​ക്​​സി​കോ, മൊ​ൽ​ഡോ​വ, മോ​ണ്ടി​നെ​ഗ്രോ, നേ​പ്പാ​ൾ, ഫി​ലി​പ്പീ​ൻ​സ്, ഫ്രാ​ൻ​സ്, അ​ഫ്​​ഗാ​നി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ അ​നു​മ​തി​യി​ല്ലാ​ത്ത​ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+