കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവരി 2 മുതൽ കുവൈത്തിൽ വിമാനസർവ്വീസ് പുനരാരംഭിക്കു; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾക്ക് വിലക്ക് തുടരും

Google Oneindia Malayalam News

കുവൈത്ത് സിറ്റി; അന്താരാഷ്ട്ര വാണിജ്യ വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ കുവൈത്ത്.ജനവരി രണ്ട് മുതലാണ് സർവ്വീസുകൾ പുനരരാംഭിക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടത്.

ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകൾ ബ്രിട്ടണിൽറിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡിസംബർ 21 മുതലാണ് സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജനവരി ഒന്ന് വരെയായിരുന്നു വിലക്ക്. അതിർത്തികളും രാജ്യം അടച്ചിരുന്നു.പുതിയ തിരുമാനം അനുസരിച്ച് കുവൈത്തൽ നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സർവ്വീസുകൾ ജനവരി രണ്ടിന് രാവിലെ നാല് മണിക്ക് തന്നെ ആരംഭിക്കും.

 flights2-1591154639

അതേസമയം ഇന്ത്യ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടങ്ങളിൽ കൊവിഡ് കേസുകൾ കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.വി​ല​ക്കി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച താ​മ​സി​ച്ച​ശേ​ഷം കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​ണെന്ന് ഉറപ്പാക്കി കഴിഞ്ഞാൽ ഇവർക്ക് കുവൈത്തിലേക്ക് വരാൻ അനുമതിയുണ്ട്.

ഇ​ന്ത്യ, അ​ർ​മേ​നി​യ, ബം​ഗ്ലാ​ദേ​ശ്, ​ബോ​സ്​​നി​യ ആ​ൻ​ഡ്​ ഹെ​ർ​സ​ഗോ​വി​ന, ബ്ര​സീ​ൽ, ചി​ലി, ചൈ​ന, വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ, പാ​കി​സ്​​താ​ൻ, പ​നാ​മ, പെ​റു,കൊ​ളം​ബി​യ, ഡൊ​മി​നി​ക്​ റി​പ്പ​ബ്ലി​ക്, ഇൗ​ജി​പ്​​ത്, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ൻ, ഇ​റാ​ഖ്, ഇ​റ്റ​ലി, ഹോ​േ​ങ്കാ​ങ്, ഹം​ഗ​റി,സെ​ർ​ബി​യ, സ്​​പെ​യി​ൻ, ശ്രീ​ല​ങ്ക, സി​റി​യ, യ​മ​ൻ, ബ്രി​ട്ട​ൻ, അ​ർ​ജ​ൻ​റീ​ന, ല​ബ​നാ​ൻ, മെ​ക്​​സി​കോ, മൊ​ൽ​ഡോ​വ, മോ​ണ്ടി​നെ​ഗ്രോ, നേ​പ്പാ​ൾ, ഫി​ലി​പ്പീ​ൻ​സ്, ഫ്രാ​ൻ​സ്, അ​ഫ്​​ഗാ​നി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ അ​നു​മ​തി​യി​ല്ലാ​ത്ത​ത്.

ജനപക്ഷം എൽഡിഎഫിനൊപ്പം; യുഡിഎഫ് പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയതായി ഷോൺ ജോർജ്ജനപക്ഷം എൽഡിഎഫിനൊപ്പം; യുഡിഎഫ് പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയതായി ഷോൺ ജോർജ്

ആലപ്പുഴ പിടിക്കാൻ യുഡിഎഫിൻറെ 'ട്രംപ് കാർഡ്';ഇറങ്ങുക ഈ നേതാവ്.. തിരഞ്ഞെടുപ്പിൽ പോര് കനപ്പിക്കാനൊരുങ്ങി കോൺഗ്രസ്ആലപ്പുഴ പിടിക്കാൻ യുഡിഎഫിൻറെ 'ട്രംപ് കാർഡ്';ഇറങ്ങുക ഈ നേതാവ്.. തിരഞ്ഞെടുപ്പിൽ പോര് കനപ്പിക്കാനൊരുങ്ങി കോൺഗ്രസ്

കടുത്തുരുത്തി അല്ല ജോസ് പാലായിൽ തന്നെ..പണി തുടങ്ങി കേരള കോൺഗ്രസ്..പോര് മുറുക്കി കാപ്പനും കണക്ക് കൂട്ടൽ ഇങ്ങനെകടുത്തുരുത്തി അല്ല ജോസ് പാലായിൽ തന്നെ..പണി തുടങ്ങി കേരള കോൺഗ്രസ്..പോര് മുറുക്കി കാപ്പനും കണക്ക് കൂട്ടൽ ഇങ്ങനെ

Recommended Video

cmsvideo
Britain gave approval to oxford vaccine

English summary
ജനവരി 2 മുതൽ കുവൈത്തിൽ വിമാനസർവ്വീസ് പുനരാരംഭിക്കു; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾക്ക് വിലക്ക് തുടരും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X