കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈറ്റില്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വിദേശികളുടെ പണി പോകും

Google Oneindia Malayalam News

കുവൈറ്റ്: ചെലവു ചുരുക്കുന്നതിനും ജനസംഖ്യാപരമായ അസന്തുലതത്വം പരിഹിക്കുന്നതിനുമായി കുവൈറ്റിലെ കൂടുതല്‍ മന്ത്രാലയങ്ങളും ഡിപ്പാര്‍ട്ട്‌മെന്റുകളും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പരമാവധി സ്വദേശികളെ നിയമിക്കണമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങിന് കീഴിലെ കോളേജുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഈയിടെ തീരുമാനിച്ചിരുന്നു. 400 വിദേശി ജീവനക്കാരെ പിരിച്ചു വിടാന്‍ കുവൈത്ത് മുനിസിപ്പാലിറ്റിയും തീരുമാനിച്ചിട്ടുണ്ട്.

Kuwait Map

ജനസംഖ്യാപരമായി തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം ഇല്ലാതാക്കലും സ്വദേശിവല്‍ക്കരണ നടപടികള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കുന്നു. ദിവസക്കൂലി വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെ പിരിച്ചു വിടാനും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം തീരുമാനിച്ചു.

സാമൂഹ്യ ക്ഷേമമന്ത്രാലയത്തില്‍ വിദേശികളെ ജോലിക്ക് നിയമിക്കുന്നതിന് മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് തൊഴില്‍ മന്ത്രി കൂടിയായ ഹിന്ദ് അല്‍ സഹീബിന്റെ നിര്‍ദേശം. നേരിട്ട് നിയമിതരായ വിദേശി സെക്രട്ടറിമാരെ പിരിച്ച് വിട്ട് പകരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ സഹകമ്പനികളോട് ആവശ്യപെട്ടിട്ടുണ്ട്. 27,000 ഇന്ത്യക്കാരാണ് കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്.

English summary
Kuwait under the path of localisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X