കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മുസ്ലിങ്ങളുടെ അവസ്ഥ; ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത് പാര്‍ലമെന്റംഗങ്ങള്‍

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസ്ലിങ്ങളുടെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കുവൈത്തിലെ പാര്‍ലമെന്റംഗങ്ങള്‍. വിഷയത്തില്‍ കുവൈത്ത് ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ട 27 എംപിമാര്‍ പ്രസ്താവന ഇറക്കി. ഇന്ത്യയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കണമെന്ന് എംപിമാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടുവെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Delli

ഇന്ത്യയിലെയും ചൈനയിലെയും മുസ്ലിങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് എംപിമാര്‍ പ്രസ്താവനയില്‍ പറയുന്നു. പൗരത്വ നിയമവും മുസ്ലിങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയിലും ആശങ്കയുണ്ട് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ചൈനയിലെ മുസ്ലിങ്ങള്‍ക്കെതിരായ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നടപടിയിലും എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജിനടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജി

രണ്ട് രാജ്യത്തെയും മുസ്ലിങ്ങള്‍ക്ക് കുവൈത്ത് എംപിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക പ്രസ്താവനയല്ലിത്. എംപിമാര്‍ പ്രത്യേകം ഇറക്കിയതാണ്. അതുകൊണ്ടുതന്നെ കുവൈത്ത് സര്‍ക്കാരിന്റെ നിലപാടായി കാണാന്‍ സാധിക്കില്ല.

നേരത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനും പുതിയ പൗരത്വ ഭേദഗതി നിയമത്തിനും പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിനുമെതിരെ രംഗത്തുവന്നിരുന്നു. സുരക്ഷാ സൈനികര്‍ പ്രക്ഷോഭകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു.

English summary
Kuwaiti MPs express deep concern over situation of Muslims in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X