ഭര്‍ത്താവ് കുടവയര്‍ കുറച്ചില്ല; ഭാര്യയ്ക്ക് വിവാഹമോചനം
കുവൈത്ത് സിറ്റി: വിവാഹമോചനത്തിനായി പലവിധ കാരണങ്ങളുമായി കോടതിയിലെത്തുന്നവരുണ്ട്. കുടുംബ പ്രശ്‌നങ്ങളും, ലൈംഗിക പ്രശ്‌നങ്ങളും, അവിഹിത ബന്ധങ്ങളും, ജോലി സംബന്ധമായ പ്രശ്‌നങ്ങളുമൊക്കെ അവയില്‍ ചിലതുമാത്രം. അടുത്തിടെ സോഷ്യല്‍ മീഡിയ കുടുംബ ജീവിതത്തിലേക്ക് കടന്നുകയറുന്നതും വിവാഹമോചനത്തിന് കാരണമാകുന്നുണ്ട്.
എന്നാല്‍ ഭര്‍ത്താവിന്റെ കുടവയര്‍ മൂലം വിവാഹമോചനം ആവശ്യപ്പെട്ടാലോ. കുവൈത്തിലെ ഒരു കോടതിയിലാണ് വിചിത്രമായ കാരണത്താല്‍ ഭാര്യ വിവാഹമോചനം തേടിയെത്തിയത്. കേസ് ഫയലില്‍ ഭാര്യ കാണിച്ച കാരണം കണ്ട് ജഡ്ജി പോലും അമ്പരന്നു പോയത്രെ. എന്നാല്‍ കേസ് വാദം തുടങ്ങിയതോടെ ഭാര്യയുടെ അവകാശവാദം കോടതിക്ക് അംഗീകരിച്ചുകൊടുക്കേണ്ടിവന്നു.

കുടവയര്‍ കാരണം ദാമ്പത്യ ജീവിതം സുഖകരമാകുന്നില്ലെന്നാണ് ഭാര്യയുടെ പരാതി. കുടവയര്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവ് അതിന് തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് വിവാഹമോചന ആവശ്യവുമായി യുവതി കോടതിയിലെത്തിയത്.
വയര്‍ കുറയ്ക്കാനായി ഭര്‍ത്താവിനോട് പലവിധ കാര്യങ്ങള്‍ ഉപദേശിച്ചു. ഭക്ഷണ ക്രമീകരണത്തിനും വ്യയാമത്തിനുമൊക്കെയായി താന്‍ നിര്‍ബന്ധിച്ചെങ്കിലും മടിയനായ ഭര്‍ത്താവ് അതിന് തയ്യാറാകുന്നില്ല. കുടവയര്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും വഴക്ക് തുടങ്ങുകകൂടി ചെയ്തതോടെ വിവാഹമോചനമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് യുവതി കോടതിയില്‍ വാദിച്ചു. വാദം അംഗീകരിച്ച കോടതി വിവാഹമോചനം അനുവദിച്ചു നല്‍കുകയും ചെയ്തു.












Click it and Unblock the Notifications