Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷ് ടാക്സി ഡ്രൈവറോട് പ്രണയം, രാജകുമാരന്‍റെ സഹായം തേടി കുവൈത്തി യുവതി, വീഡിയോ വൈറല്‍

കുവൈത്ത് സിറ്റി: ഒരാളോട് പ്രണയം തോന്നാല്‍ എത്ര സമയം വേണം. കണ്ണുചിമ്മിത്തുറക്കുന്നതിന്റെ പകുതി സമയം മതിയെന്ന് ഒരു സിനിമയില്‍ പറയുന്നുണ്ട്. കണ്ട മാത്രയില്‍ തന്നെ ഒരാളോട് ഇഷ്ടം തോന്നുന്നവരും കുറവല്ല. തന്റെ പ്രണയം സഫലമാകാന്‍ ബ്രിട്ടീഷ് രാജകുമാരനോട് സഹായം തേടിയിരിയ്ക്കുകയാണ് കുവൈത്തിയായ യുവതി.

ലണ്ടനില്‍ പോയപ്പോഴാണ് സല്‍വാ അല്‍ മുട്ടൈരി എന്ന യുവതി തന്റെ പ്രേമ ഭാജനത്തെ ആദ്യമായി കാണുന്നത്. ബ്രിട്ടനിലെ ഒരു ടാക്‌സി ഡ്രൈവറാണ് സല്‍വയുടെ മനസ് കീഴടക്കിയ യുവാവ്. കണ്ടമാത്രയില്‍ തന്നെ ഡ്രൈവറോട് സല്‍വയ്ക്ക് പ്രണയം തോന്നി. പ്രണയമൊക്കെ ശരി തന്നെ പക്ഷേ മതം വിട്ട് ഒരു കളിയുമില്ല.

മുസ്ലിമാണോ?

മുസ്ലിമാണോ?

നിങ്ങള്‍ മുസ്ലിമാണോ എന്ന് സല്‍വ ഡ്രൈവറോട് ചോദിച്ചു. അല്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പക്ഷേ ഖൊര്‍ഷീദ് എന്ന് പേരുള്ള ആ യുവ ഡ്രൈവര്‍ മുസ്ലിമാണെന്നും തന്നോട് കള്ളം പറഞ്ഞതാണെന്നും സല്‍വ വിശ്വസിയ്ക്കുന്നു.

 നീയില്ലാതൊരു ജീവിതം....

നീയില്ലാതൊരു ജീവിതം....

തനിയ്ക്ക് ഖൊര്‍ഷീദിനെ കൂടാതെ ജീവിയ്ക്കാനാകില്ലെന്നും അദ്ദേഹത്തെ കണ്ടെത്താന്‍ വില്യം രാജകുമാരന്‍ സഹായിക്കണമെന്നും യുവതി അഭ്യര്‍ത്ഥിയ്ക്കുന്നു.

വീഡിയോ

വീഡിയോ

യൂ ട്യൂബ് വീഡിയയോയിലൂടെയാണ് യുവതിയുടെ അഭ്യര്‍ത്ഥന.

 സഹായം

സഹായം

വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന് പ്രതിമാസം 100 കുവൈത്തി ദിനാര്‍ വീതം മല്‍കാമെന്നും യുവതി പറയുന്നു. കുവൈത്തിലെ സോഷ്യല്‍ മീഡിയകളില്‍ യുവതിയുടെ വീഡിയോ വൈറലാവുകയാണ്.

വീഡിയോ

യുവതി വില്യം രജകുമാരനോട് സഹായം തേടുന്ന വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+